ജനത്തിന് കാണാന്‍ കൊള്ളില്ല; ക്യാ കൂള്‍ ഹേ ഹമ്മിന് പാകിസ്ഥാനില്‍ വിലക്ക്
Jan 26, 2016, 17:30 IST
കറാച്ചി: (www.kvartha.com 26.01.2016) അഫ്താബ് ശിവ്ദാസിനി, തുഷാര്‍ കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പം മന്ദന കരീമി പ്രധാന വേഷത്തിലെത്തിയ ക്യാ കൂള്‍ ഹേ ഹമ്മിന് പാകിസ്ഥാനില്‍ വിലക്ക്. ചിത്രം പൊതുജനത്തിന് കാണാന്‍ കൊള്ളീല്ലെന്ന കണ്ടെത്തലോടെയാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റുളള ചിത്രം നിരോധിച്ചത്.
ചിത്രത്തില്‍ അശ്ലീലമായ രംഗങ്ങളും അതിരുകടന്ന ശരീരപ്രദര്‍ശനവുമുണ്ടെന്നു സെന്‍സര്‍ ബോര്‍ഡ് നിരീക്ഷിച്ചു. ചിത്രത്തില്‍ മുഴുവന്‍ ശരീരപ്രദര്‍ശനമാണ്. അതുപോലെ സംഭാഷണങ്ങളില്‍ പലതും അശ്ലീലം കലര്‍ന്നവയാണെന്നും സെന്‍സര്‍ ബോര്‍ഡ് ചീഫ് മൊബാഷിര്‍ ഹസന്‍ പറഞ്ഞു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും ചിത്രം ലേബലില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം.
ഇന്ത്യയില്‍ മികച്ച കളക്ഷനോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്തു രണ്ടുദിവസം കൊണ്ട് 13 കോടി രൂപയാണ് ചിത്രം നേടിയത്. ഉമേഷ് ഘഡ്‌ജേ സംവിധാനം ചെയ്ത ചിത്രം ആദ്യ അശ്ലീല കോമഡി ചിത്രം കൂടിയാണ്. നീലച്ചിത്ര നായികയായ മന്ദന കരീമി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. സണ്ണി ലിയോണിന് ശേഷം ബോളിവുഡ് കീഴടക്കാനെത്തുന്ന താരമെന്നാണ് മന്ദനയെ പാപ്പരാസികള്‍ വിശേഷിപ്പിക്കുന്നത്

SUMMARY: Aftab Shivdasani and Tusshar Kapoor starrer raunchy Bollywood adult comedy 'Kya Kool Hain Hum 3' has been banned in Pakistan after the censor board there decided that the movie was unsuitable for public viewing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.