ബോളിവുഡ് ചിത്രം മിമിയിലെ വൈറല്‍ ഗാനമായ 'പരമസുന്ദരി' ഗ്രാമിയിലേക്ക്; സന്തോഷം പങ്കുവച്ച് എആര്‍ റഹ്മാന്‍, അഭിനന്ദനവുമായി കൃതി സനോണ്‍

 



ചെന്നൈ: (www.kvartha.com 21.10.2021) ബോളിവുഡ് ചിത്രം 'മിമി'യിലെ വൈറല്‍ ഗാനമായ 'പരമസുന്ദരി' ഗ്രാമിയിലേക്ക്. മിമി എന്ന ബോളിവുഡ് ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങള്‍ 64ആം ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പിച്ച വിവരം പങ്കുവച്ച് എ ആര്‍ റഹ്മാന്‍. കൃതി സനോണ്‍ മുഖ്യവേഷത്തിലെത്തിയ മിമിയിലെ പരമസുന്ദരി എന്ന ഗാനമിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ബോളിവുഡ് ചിത്രം മിമിയിലെ വൈറല്‍ ഗാനമായ 'പരമസുന്ദരി' ഗ്രാമിയിലേക്ക്; സന്തോഷം പങ്കുവച്ച് എആര്‍ റഹ്മാന്‍, അഭിനന്ദനവുമായി കൃതി സനോണ്‍


'മിമിക്ക് വേണ്ടി ഞാന്‍ ചെയ്ത സൗന്‍ഡ് ട്രാക് 64ആം ഗ്രാമി പുരസ്‌കാരത്തിലേക്ക് സമര്‍പിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു' എന്നാണ് എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ അഭിനന്ദനം അറിയിച്ച് കൃതി സനോണ്‍ രംഗത്തെത്തി. 

മിമി നെറ്റ് ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. പങ്കജ് ത്രിപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലക്ഷ്മണ്‍ ഉടേകറായിരുന്നു സംവിധാനം. അമേരികന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. 

 

Keywords:  News, National, India, Chennai, Song, AR Rahman, Grammy Awards, Twitter, Social Media, Entertainment, Kriti Sanon congrats AR Rahman as Mimi soundtrack submitted for Grammy Awards
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia