Release | ആന്റണി വർഗീസ് പ്രധാന വേഷത്തിലെത്തുന്ന 'കൊണ്ടൽ' ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയാക്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചിത്രം സെപ്റ്റംബർ 13ന് പ്രേക്ഷകരുടെ മുന്നിലെത്തും
കൊച്ചി: (KVARTHA) ആന്റണി വർഗീസ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'കൊണ്ടൽ'. അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 13ന് പ്രേക്ഷകരുടെ മുന്നിലെത്തും.
കടലിന്റെയും തീരദേശ ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ചിത്രം സെൻസറിംഗ് പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ്.
ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി, മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രേത്യകതയും ചിത്രത്തിനുണ്ട്.
ആന്റണി വർഗീസ് - രാജ് ബി ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച സ്വീകരണം ലഭിച്ചിരുന്നു. 'കൊണ്ടൽ' ഒരു കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണ്. പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, രാഹുൽ രാജഗോപാല്‍, അഫ്‌സൽ പി എച്ച്, ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, പുഷ്പകുമാരി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
സതീഷ് തോന്നക്കൽ, റോയ്ലിൻ റോബർട്ട്, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
