അതിഥി തൊഴിലാളികളോടുള്ള കരുതലിന് ആദരം; കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ പന്തലില്‍ ആരാധകരുടെ 'സൂപ്പര്‍ ഹീറോ'യുടെ പ്രതിമ
Oct 23, 2020, 08:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 23.10.2020) കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ പന്തലില്‍ സമൂഹമാധ്യമങ്ങളും ആരാധകരും സൂപ്പര്‍ ഹീറോ എന്ന് വിളിക്കുന്ന ബോളിവുഡ് താരം സോനു സൂദിന്റെ പ്രതിമയാണ്. കാരണം സോനുവിന്റെ സല്‍പ്രവൃത്തിയും സമൂഹനന്മയും ഉന്നമിട്ടുള്ള നിസ്വാര്‍ത്ഥ സേവനത്തിനാണ് ഈ ആദരം. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെ നാട്ടിലെത്തിച്ചതിന്, മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി വിട്ടു നല്‍കിയതിന്, ഇതോക്കെയാണ് താരത്തിന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കിയത്.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിച്ചതിന് സോനു സൂദിന് ആദരം അര്‍പ്പിക്കുകയാണ് കൊല്‍ക്കത്തയിലെ ദുര്‍ഗാപന്തല്‍. ജീവനുറ്റ സോനുവിന്റെ പ്രതിമ സ്ഥാപിച്ചാണ് അധികൃതര്‍ സോനുവിന് ആദരം അര്‍പ്പിക്കുന്നത്. കെഷ്തോപൂര്‍ പ്രഫുല്ല കാനന്‍ ദുര്‍ഗാ പൂജ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുര്‍ഗാ പൂജയ്ക്കുള്ള പന്തലില്‍ സോനു സൂദിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
അതിഥി തൊഴിലാളി കൊണ്ടു പോകുന്നതിനുള്ള ഒരു ബസിന്റെ പശ്ചാത്തലത്തിലാണ് സോനുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ പ്രതിമയെന്ന് സോനു ട്വീറ്റ് ചെയ്തു.
സോനുവിനെ കൂടാതെ അതിഥി തൊഴിലാളികളുടെ പാലായനം പശ്ചാത്തമാക്കി നിരവധി പ്രതിമകള്‍ ദുര്‍ഗാപൂജ പന്തലില്‍ ഒരുക്കിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

