SWISS-TOWER 24/07/2023

Stay Order | സണ്ണി ലിയോണിനെതിരായ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ് ഹൈകോടതി സ്റ്റേ ചെയ്തു

 



കൊച്ചി: (www.kvartha.com) ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ രെജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. 2019 ലാണ് സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട പണമിടപാടുമായുള്ള വഞ്ചനാ കേസില്‍ എറണാകുളം ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
Aster mims 04/11/2022

പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ശിയാസ് നല്‍കിയ കേസിനെതിരെയാണ് ഹര്‍ജി. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

Stay Order | സണ്ണി ലിയോണിനെതിരായ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ് ഹൈകോടതി സ്റ്റേ ചെയ്തു


വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്. സണ്ണി ലിയോണിയാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. പല തവണയായി മാനേജര്‍ മുഖേന പണം കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്ന് സണ്ണി ലിയോണി പിന്മാറിയെന്ന് പരാതിയില്‍ പറയുന്നു. നടിയും മറ്റുള്ളവരും ചോദ്യം ചെയ്യലിന് വിധേയരായി. പിന്നീട് ഇവര്‍ ഹൈകോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.

Keywords:  News,Kerala,State,Kochi,High Court of Kerala,Court,Stay order,Actress, Bollywood,Case,Complaint,Entertainment,Sunny Leone,Kerala High Court stays the cheating case against Sunny Leone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia