SWISS-TOWER 24/07/2023

കത്രീന കൈഫും വികി കൗശലും തങ്ങളുടെ വിവാഹത്തിന്റെ ടെലികാസ്റ്റ് അവകാശം 80 കോടിക്ക് ഒടിടി ഭീമന് വിറ്റോ?

 


ADVERTISEMENT


ജയ്പൂര്‍: (www.kvartha.com 09.12.2021) ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വികി കൗശലും വ്യാഴാഴ്ച വിവാഹിതരാവും. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട് ബര്‍വാന സിക്‌സ് സെന്‍സസ് റിസോര്‍ടില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 

വിവാഹത്തിനായി തിങ്കളാഴ്ച രാത്രി തന്നെ വികിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. കഴിഞ്ഞ ദിവസം മെഹെന്ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. 
Aster mims 04/11/2022

ഇപ്പോഴിതാ, താരവിവാഹവുമായി ബന്ധപ്പെട്ട് വരുന്ന മറ്റൊരു വാര്‍ത്ത, ഈ വിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങി എന്നതാണ്. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ സംപ്രേഷണാവകാശം വാങ്ങിയത് എന്നാണ് റിപോര്‍ട്.

കത്രീന കൈഫും വികി കൗശലും തങ്ങളുടെ വിവാഹത്തിന്റെ ടെലികാസ്റ്റ് അവകാശം 80 കോടിക്ക് ഒടിടി ഭീമന് വിറ്റോ?


ഹോളിവുഡിലും മറ്റും ഇത്തരത്തില്‍ താര വിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കാറുണ്ട്. ഇന്‍ഡ്യയിലും അത്തരമൊരു രീതി കൊണ്ടുവരാന്‍ തുടക്കം കുറിക്കുകയാണ് ആമസോണ്‍ പ്രൈം. 2019ല്‍ പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.

വിവാഹചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് റിസോര്‍ടില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട് ബര്‍വാര.

ബോളിവുഡ് താരങ്ങള്‍ ഉള്‍പെടെ ആകെ 120 പേര്‍ക്ക് മാത്രമാണ് വിവാഹാഘോഷത്തിലേക്ക് ക്ഷണമുള്ളത്. ശാറൂഖ് ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപോര്‍ടുകളുണ്ട്.

Keywords:  News, National, India, Jaipur, Rajasthan, Marriage, Bollywood, Entertainment, Katrina,Vicky sell wedding telecast rights to Amazon Prime for 80 crore: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia