കത്രീന കെയ്ഫ്-വികി കൗശല്‍ വിവാഹം: നവദമ്പതികളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങള്‍ വൈറല്‍

 



മുംബൈ: (www.kvartha.com 11.12.2021) സമൂഹ മാധ്യമങ്ങള്‍ മുഴുവന്‍ ഇളക്കിമറിച്ച താരവിവാഹമായിരുന്നു ബോളിവുഡ് അഭിനേതാക്കളായ കത്രീന കെയ്ഫിന്റെയും വികി കൗശലിന്റെയും വിവാഹം. ഡിസംബര്‍ 9 നായിരുന്നു ഇരുവരുടെയും വിവാഹം. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോടെല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട് ബര്‍വാന എന്ന ആഡംബര റിസോര്‍ടില്‍ മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍.

വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോട്ടിയായി നടന്ന ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് കത്രീനയും വികിയും.

കത്രീന കെയ്ഫ്-വികി കൗശല്‍ വിവാഹം: നവദമ്പതികളുടെ ഹല്‍ദി ചടങ്ങിലെ ചിത്രങ്ങള്‍ വൈറല്‍


ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മില്യണിലധികം ലൈകുകളാണ് ലഭിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കുമൊപ്പം ബന്ധുക്കള്‍ക്കും ചടങ്ങില്‍ ആഹ്‌ളാദം പങ്കിടുന്ന ഇരുവരെയും ചിത്രങ്ങളില്‍ കാണാം. ഇരുവരുടെയും കുടുംബാംഗങ്ങളും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 120 പേര്‍ക്കായിരുന്നു ക്ഷണം. 

വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനൗദ്യോഗികമായി പുറത്തുവരാതിരിക്കാനായി കര്‍ശന നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം. 80-100 കോടി മുടക്കി കത്രീന-വികി വിവാഹത്തിന്റെ വീഡിയോ അവകാശം ആമസോണ്‍ പ്രൈം വീഡിയോ വാങ്ങിയിരിക്കുന്നതായും റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. വിവാഹനിമിഷങ്ങള്‍ അടുത്ത വര്‍ഷം സിരീസ് ആയിട്ടാവും പ്രേക്ഷകരിലേക്ക് എത്തുക. 

Keywords:  News, Trending, National, Mumbai, Entertainment, Bollywood, Marriage, Cine Actor, Actress, Business, Finance, Katrina Kaif-Vicky Kaushal Wedding: Stunning Pictures from the Haldi Ceremony Of The Newly-weds Is Going Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia