Movie Trailer | ബിജു മേനോനും മേതില്‍ ദേവികയും ഒന്നിച്ച ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധ നേടുന്നു
● മേതിൽ ദേവികയുടെ ആദ്യ സിനിമയാണിത്.
● നിഖില വിമൽ, അനുശ്രീ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
കൊച്ചി: (KVARTHA) ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ ശ്രദ്ധ നേടുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിൽ നിഖില വിമൽ, അനുശ്രീ, സിദ്ദിഖ്, രണ്‍ജി പണിക്കർ, അനു മോഹൻ, ഹക്കീം ഷാജഹാൻ, അപ്പുണ്ണി ശശി, കിഷോർ സത്യ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, ജോർഡി പൂഞ്ഞാർ തുടങ്ങിയവർ അഭിനയിക്കുന്നു.
വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ഷമീർ മുഹമ്മദ്, ജോമോൻ ടി ജോൺ, കൃഷ്ണമൂർത്തി, ഹാരിസ് ദേശം, അനീഷ് പിബി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ഷമീർ മുഹമ്മദ് എഡിറ്റിംഗും അശ്വിൻ ആര്യൻ സംഗീതവും ഒരുക്കുന്നു.
#KathaInnuvare, #MalayalamCinema, #NewMovie, #BijuMenon, #MetilDevika, #VishnuMohan