Film | 'കപ്പേള'യ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ  മുസ്തഫ 

 
Mura Movie Poster
Watermark

Image Credit: Instagram/ Suraj Venjaramoodu

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'മുറ' ഒക്ടോബർ 18ന് റിലീസ് ചെയ്യും. 
● സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും പ്രധാന റോളിൽ എത്തുന്നു.

കൊച്ചി: (KVARTHA) 'കപ്പേള' എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'മുറ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 

ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണുമാണ് പ്രധാന  വേഷത്തിലെത്തുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

Aster mims 04/11/2022

'ഉപ്പും മുളകും' ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയുടേതാണ്. ക്രിസ്റ്റി ജോബി സംഗീതം ഒരുക്കിയ ചിത്രത്തിന്റെ കലാസംവിധാനം ശ്രീനു കല്ലേലിലാണ്. റോണെക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. പി സി സ്റ്റൻഡ്‌സാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ.

#Muru, #MalayalamCinema, #ReleaseDate, #Kappel, #SurajVenjaramoodu, #HriduHaaroon
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script