Update | കാന്താര പ്രീക്വല്‍ സിനിമയുടെ അപ്‍ഡേറ്റുമായി അണിയറ പ്രവർത്തകർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും ബി അജനീഷ് ലോക്നാഥ് സംഗീതവും നൽകി
ബംഗളൂരു: (KVARTHA) ഈ വർഷത്തെ ദേശീയ അവാർഡ് നേടിയ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടർച്ചയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഒരു പ്രീക്വൽ ആയിരിക്കും കാന്താരയുടെ തുടർച്ചയെന്നും ഓഗസ്റ്റ് അവസാനത്തോടെ ചിത്രീകരണത്തിന്റെ നാലാമത്തെ ഷെഡ്യൂൾ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.

ജയറാം ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ബോളിവുഡിലേക്ക് വരണമെന്ന ആവശ്യങ്ങൾ നിരവധിയായി ലഭിച്ചെങ്കിലും താൻ കന്നഡ സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഋഷഭ് ഷെട്ടി വ്യക്തമാക്കിയിരുന്നു. കന്നഡ പ്രേക്ഷകരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ കാന്താര പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണവും ബി അജനീഷ് ലോക്നാഥിന്റെ സംഗീതവും കൊണ്ട് കൂടുതൽ ആകർഷകമായിരുന്നു.