SWISS-TOWER 24/07/2023

Kannappa | കണ്ണപ്പ ട്രോളുകൾ; ശിവകോപം ഉണ്ടാകുമെന്ന് രഘു ബാബു, ട്രോൾ മഴപെയ്യിച്ച് സോഷ്യൽ മീഡിയ

 
Kannappa Trolls; Raghu Babu Says Shiva's Wrath Will Occur, Social Media Flooded with Trolls
Kannappa Trolls; Raghu Babu Says Shiva's Wrath Will Occur, Social Media Flooded with Trolls

Photo Credit: Facebook/ Kannappa The Movie

ADVERTISEMENT

● സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ രഘു ബാബു കടുത്ത ഭാഷയിൽ പ്രതികരിച്ചു.
● നടന്റെ ഈ പ്രതികരണം വീണ്ടും ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്.
● ചിത്രത്തിലെ മോഹൻലാലിൻ്റെ ഗെറ്റപ്പും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
● ഏപ്രിൽ 25-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

(KVARTHA) വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രമാണ് 'കണ്ണപ്പ'. മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ 25-നാണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ടീസറിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മീമുകളും നിറയുകയാണ്. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ നടൻ രഘു ബാബു. കണ്ണപ്പയെ ട്രോളുന്നവർ ശിവന്റെ കോപത്തിന് ഇരയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Aster mims 04/11/2022


സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ട്രോളന്മാർക്കെതിരെ രഘു ബാബു കടുത്ത ഭാഷയിലാണ് സംസാരിച്ചത്. കണ്ണപ്പ സിനിമയെ ട്രോളുന്നവർ പരമശിവന്റെ കോപത്തിന് ഇരയാകുമെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ ഈ പ്രതികരണം വീണ്ടും ട്രോളുകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘കണ്ണപ്പ സിനിമയുടെ ടിക്കറ്റിന് പണം ഈടാക്കുന്ന ഏതൊരാളും ശിവൻ്റെ കോപത്തിന് ഇരയാകുകയും കഠിനമായ ശാപം നേരിടുകയും ചെയ്യും’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിലെ മോഹൻലാലിൻ്റെ ഗെറ്റപ്പും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.



മോഹൻ ബാബു നിർമ്മിച്ച് മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സംഗീതം സ്റ്റീഫൻ ദേവസ്സിയും എഡിറ്റർ ആൻ്റണി ഗോൺസാൽവസുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ചിന്നയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വറും ആർ വിജയ് കുമാറുമാണ്.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The teaser of the upcoming movie 'Kannappa', starring Vishnu Manchu and featuring a large cast including Mohanlal and Prabhas, has been met with trolls and memes on social media. In response, actor Raghu Babu stated that those who troll 'Kannappa' will face the wrath of Lord Shiva. This statement has further fueled the troll wave on social media.

#Kannappa, #Trolls, #RaghuBabu, #Mohanlal, #VishnuManchu, #SocialMedia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia