പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടിയും മോഡലുമായ 24കാരിയും യുവാവും ഉള്‍പെടെ 5 പേര്‍ പിടിയില്‍
Apr 25, 2021, 09:17 IST
ബെംഗളൂറു: (www.kvartha.com 25.04.2021) പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ ഷനായ കത്വെ (24) അറസ്റ്റില്‍. നടി ഉള്‍പെടെ 5 പേര്‍ ഹുബ്ബള്ളിയില്‍ പിടിയില്‍. ഷനായയുടെ കാമുകന്‍ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
രാകേഷ് കത്വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.