Clash | സൂര്യ നായകനായെത്തുന്ന 'കങ്കുവ'യുടെ റിലീസ് തീയതി മാറ്റിയതായി റിപ്പോര്‍ട്ട്
റിലീസ് തീയതി മാറ്റിയത് സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോ ഇതുവരെ ഔദേഗിക പ്രഖ്യാപനം ഒന്നും നടത്തിട്ടില്ല.
ചെന്നൈ: (KVARTHA) രജനികാന്ത് നായകനായെത്തുന്ന 'വേട്ടയ്യൻ' ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ സൂര്യയുടെ 'കങ്കുവ' ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി റിപ്പോർട്ടുകൾ.
രണ്ട് ചിത്രങ്ങളും ഒരേ തീയതി റിലീസ് ചെയ്യുന്നത് രണ്ട് ചിത്രങ്ങൾക്കും പ്രതികൂലമായി ഭവിക്കുമെന്നുള്ള ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചനകൾ.
ഇരു ചിത്രങ്ങളും വൻ ബജറ്റിൽ ഒരുങ്ങുന്നവയാണ്. രജനികാന്ത് ചിത്രം ഓക്ടോബർ 10ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൂര്യയുടെ 'കങ്കുവ'യും ആദ്യം അതേ തീയതി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുകയാണ്. 'കങ്കുവ'യുടെ പുതിയ റിലീസ് തീയതി നവംബർ മാസത്തെ ദീപാവലിക്ക് ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് 'വേട്ടയ്യൻ'. അമിതാഭ് ബച്ചൻ ചിത്രത്തിൽ ചീഫ് പൊലീസ് ഓഫീസറായി എത്തുന്നു. റിതിക സിംഗ്, ദുഷറ വിജയൻ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
'കങ്കുവ' ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ ഹിന്ദി പതിപ്പിന്റെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. റിലീസ് തീയതി മാറ്റിയത് സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോ ഇതുവരെ ഔദേഗിക പ്രഖ്യാപനം ഒന്നും നടത്തിട്ടില്ല.