'3 കുട്ടികളുള്ളവരെ ജയിലിലടക്കുകയോ പിഴ ഈടാക്കുകയോ വേണം, ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശനമായ നിയമം ആവശ്യം'; വിവാദ ട്വീറ്റുമായി വീണ്ടും ബോളിവുഡ് നടി കങ്കണ റണാവത്ത്
Apr 21, 2021, 11:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 21.04.2021) ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശനമായ നിയമം ആവശ്യമാണ്. അതിനാല്‍ മൂന്ന് കുട്ടികളുള്ളവരെ ജയിലിലടക്കുകയോ പിഴ ഈടാക്കുകയോ വേണമെന്ന് വിവാദങ്ങളുടെ താരറാണിയായ ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്ത്യയുടെ ജനസംഖ്യ വര്‍ധനവിനെയും മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കുറിച്ചുള്ള കങ്കണയുടെ പുതിയ ട്വീറ്റ് വിവാദമായിരിക്കുകയാണ്.
'ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശനമായ നിയമം ആവശ്യമാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും പിന്നീട് കൊല്ലപ്പെട്ടതും ആളുകളെ നിര്‍ബന്ധിച്ച് വന്ധ്യംകരിച്ചത് കൊണ്ടാണ്. എന്നാല്‍ ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുമ്പോള്‍ മൂന്നാമത്തെ കുട്ടിയുള്ളവര്‍ക്ക് പിഴയോ തടവോ ഉണ്ടായിരിക്കണം' -കങ്കണ ട്വീറ്റ് ചെയ്തു.
'അമേരികയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ' -അതിന് മുമ്പ് പങ്കുവെച്ച ട്വീറ്റില്‍ കങ്കണ എഴുതി.
'ജനസംഖ്യ വര്‍ധനവ് കാരണമാണ് രാജ്യത്തെ ജനങ്ങള്‍ മരിക്കുന്നത്. കണക്കുകള്‍ പ്രകാരമുള്ള 130 കോടിക്ക് പുറമെ മൂന്നാം ലോക രാജ്യത്ത് 25 കോടി അനധികൃത കുടിയേറ്റക്കാരുമുണ്ട്. കൊറോണ വൈറസിനെതിരെ പൊരുതാന്‍ നമുക്ക് മികച്ച നേതൃത്വവും വാക്‌സിനേഷന്‍ യജ്ഞവുമുണ്ട്. എന്നാല്‍ നമുക്കും ഉത്തരവാദിത്തമില്ലേ ' -അവര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന കങ്കണ വിവിധ വിഷയങ്ങളില്‍ ചെയ്യുന്ന ട്വീറ്റുകള്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവെക്കാറുണ്ട്. പുതുതായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ പോകുകയാണെന്ന് അടുത്തിടെ കങ്കണ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇന്ദിര ഗാന്ധിയുടെ ജീവിത കഥയല്ലെന്നും വിശാലമായൊരു പീരിയഡ് സിനിമയായിരിക്കും ഇതെന്നുമാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ റിവോള്‍വര്‍ റാണി ഒരുക്കിയ സായ് കബീറായിരിക്കും ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
Keywords: News, National, India, New Delhi, Bollywood, Entertainment, Actress, Controversial Statements, Twitter, Social Media, Population, Kangana Ranaut wants ‘fine or imprisonment for 3rd child’ to control population, reacts to reminder about own 2 siblingsWe need strict laws for population control, enough of vote politics it’s true Indira Gandhi lost election and later was killed for taking this issue head on she forcefully sterilised people but looking at crisis today at least there should be fine or imprisonment for third child.
— Kangana Ranaut (@KanganaTeam) April 20, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

