വെറുതേയല്ല ഈ ദേഷ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 11.03.2016) ബോളിവുഡ് താരസുന്ദരിമാര്‍ക്ക് സൗമ്യഭാവമാണ് എപ്പോഴുമുള്ളത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കങ്കണയുടെ ദേഷ്യം ലോകം മുഴുവന്‍ കണ്ടു. ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരോടും ദേഷ്യപ്പെടുന്ന കങ്കണയുടെ വീഡിയൊയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്.

എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ ദേഷ്യപ്പെടുന്ന വിഡിയൊയുടെ കാരണം കങ്കണ തന്നെ വെളിപ്പെടുത്തി. ഒരു പരസ്യ ചിത്രം ഷൂട്ട് ചെയ്യുമ്പോഴാണ് ഈ സംഭവമുണ്ടായത് എന്നാണ് കങ്കണ പറയുന്നത്. താന്‍ മേക്കപ്പിടാന്‍ കാരവാനില്‍ പോയ സമയം അറിയുന്നത് തനിക്കായി ഒരു ഡ്യൂപ്പിനെ ഉപയോഗിച്ച് ലൊക്കേഷനില്‍ ഷൂട്ട് നടക്കുകയാണെന്ന്. ഡ്യൂപ്പിനെ ഉപയോഗിച്ച് വളരെ ഗ്ലാമറായ ഷൂട്ടിങ് നടത്തുന്നത് തനിക്ക് കണ്ടപ്പോള്‍ സഹിച്ചില്ല. അതുകൊണ്ടാണ് താന്‍ പൊട്ടിത്തെറിച്ചത്. ബോളിവുഡില്‍ ഇത്തരം പ്രവണതകള്‍ ഒരുപാട് കണ്ടുവരുന്നുണ്ടെന്നും ഇതൊന്നും സഹിക്കാന്‍ തന്നെ കിട്ടില്ലെന്നും കങ്കണ പറയുന്നു.

ഞാന്‍ ഇന്നേ വരെ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ആക്ഷന്‍ രംഗങ്ങളില്‍ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളും പ്രേക്ഷകര്‍ താന്‍ ചെയ്തുവെന്നാണ് കരുതുക. ഞാന്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാന്‍ മാത്രമാണ്... കങ്കണ പറയുന്നു. ബോളിവുഡിലെ ചൂടന്‍ താരം എന്ന് തന്നെയാണ് എപ്പോഴും കങ്കണ അറിയപ്പെടുന്നത്.
           
വെറുതേയല്ല ഈ ദേഷ്യം

SUMMARY: Kangana Ranaut recently made headlines as a leaked video of her blasting a crew member in her vanity van for suggesting the use of a body double went viral. The 'Queen' actress was required to lift weights and perform some tough exercises in the Reebok commercial and was furious that the makers decided to go in for a body double and not her.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia