സമുദായ സ്പര്‍ധ സൃഷ്ടിച്ചെന്ന കേസില്‍ കങ്കണയ്ക്കും സഹോദരിക്കും മൂന്നാം തവണ നോട്ടീസ് അയച്ച് മുംബൈ പോലീസ്
Nov 19, 2020, 11:17 IST
മുംബൈ: (www.kvartha.com 19.11.2020) സമൂഹമാധ്യമങ്ങളില്‍ സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസില്‍ ബോളിവുഡ് നടി
കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദേലിനും മൂന്നാം തവണയും നോട്ടീസ് അയച്ച് മുംബൈ പോലീസ്. ഈ മാസം 23, 24 തീയതികളില്‍ ബാന്ദ്ര പോലീസിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് രണ്ടുപേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നെസ് ട്രെയിനറുമായ മുനവറലി സാഹില്‍ സയ്യിദ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരോടും ഹാജരാകാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 153എ, 295എ, 124എ, 34 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 26, 27 തീയതികളിലും അതിനുശേഷം നവംബര്‍ 9, 10 തീയതികളിലും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും രണ്ട് പ്രാവശ്യവും ഹാജരായിരുന്നില്ല. സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും നവംബര്‍ 15ന് ശേഷം വരാമെന്നുമായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.