യുപി സര്‍കാരിന്റെ 'ഒരു ജില്ല ഒരു ഉല്‍പന്നം' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണ റണാവത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com 02.10.2021) ബോളിവുഡ് നടി കങ്കണ റണാവതിനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് യു പി സര്‍കാര്‍. 'ഒരു ജില്ല ഒരു ഉല്‍പന്നം'(ഒ ഡി ഒ പി) എന്ന പരിപാടിയുടെ അംബാസിഡറായാണ് കങ്കണയെ നിയമിച്ചത്. യുപിയിലെ  പരമ്പരാഗത ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി.
Aster mims 04/11/2022

സംസ്ഥാനത്തെ 75 ജില്ലകളില്‍ പരമ്പരാഗത ഉല്‍പന്നങ്ങളുടെ വ്യാവസായിക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ലക്ഷ്യംവച്ചുളള പദ്ധതിയാണ് 'ഒരു ജില്ല, ഒരു ഉല്‍പന്നം' പദ്ധതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച വിവരം ട്വീറ്റിലൂടെ അറിയിച്ചത്.

യുപി സര്‍കാരിന്റെ 'ഒരു ജില്ല ഒരു ഉല്‍പന്നം' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണ റണാവത്


മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വസതിയിലെത്തി സന്ദര്‍ശിച്ച താരത്തെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച യോഗി ആദിത്യനാഥ് അവര്‍ക്ക് ഒരു ഒ ഡി ഒ പി ഉല്‍പന്നം സമ്മാനിച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ യോഗി കങ്കണയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ കങ്കണ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതായും ചീഫ് സെക്രടറി വ്യക്തമാക്കി.

Keywords:  News, National, India, Lucknow, Uttar Pradesh, Actress, Entertainment, Bollywood, Politics, Business, Finance, Yogi Adityanath, Kangana Ranaut Named Brand Ambassador Of UP Govt's 'One District-One Product' Scheme
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia