Movie Review | കനകരാജ്യം, ഈ സിനിമ നിങ്ങളുടെ മനസ് നിറയ്ക്കും

 
'Kanakarajyam' movie review  
'Kanakarajyam' movie review  


ഒരുപാട് മാനുഷിക വികാരങ്ങൾ നന്നായി കാണിക്കുന്ന ചില നല്ല പ്രകടനങ്ങളുള്ള കുടുംബ ചിത്രം 

ഡോണൽ മുവാറ്റുപുഴ 

(KVARTHA) സംവിധായകൻ സാഗർ അണിയിച്ചൊരുക്കിയ ഒരു ഫാമിലി ഡ്രാമ (Family Drama), 'കനകരാജ്യം' (Kanakarajyam) എന്ന സിനിമ (Movie) തിയേറ്ററുകളിൽ (Theatre) റിലീസ്  (Release) ആയിരിക്കുകയാണ്. ഇന്ദ്രൻസ് (Indrans), മുരളി ഗോപി (Murali Gopy) എന്നിവർ പ്രധാന കഥാപാത്രം ആയി വരുന്ന ഈ സിനിമ ഒട്ടും ലാഗ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഈ അടുത്ത് ഇറങ്ങിയതിൽ ഏറ്റവും ബെസ്റ്റ് ഇമോഷണൽ ഡ്രാമയാണ്. സിനിമ കഴിഞ്ഞു തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും മനസിൽ നിന്ന് പോകാതെ നിന്ന രണ്ട് കഥാപാത്രങ്ങൾ ആയിരുന്നു കനക രാജ്യത്തിൽ ഇന്ദ്രൻസും മുരളി ഗോപിയും അവതരിപ്പിച്ചത്. ഇതുപോലെ ഇമോഷണൽ ആയ പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല. 

kanakarajyam movie review

മുരളി ഗോപി നല്ല തിരക്കഥാകൃത്ത് (Screenwriter) എന്നതിൽ ഉപരി ഒരു അസാധ്യ നടനും (Actor) കൂടിയാണെന് വീണ്ടും തെളിയിച്ചു കനകരാജ്യം എന്ന സിനിമയിലൂടെ. ക്ലൈമാക്‌സിൽ വരുന്ന മുരളി ഗോപിയുടെയും ഇന്ദ്രൻസിന്റെയും ഇമോഷണൽ സീൻസ് ഒക്കെ എടുത്ത് പറയാൻ ഉണ്ട്. കാസ്റ്റിംഗിനെ കുറിച്ച് ഒന്നും  പറയാനില്ല. എങ്ങനെയാണോ എന്തോ ഡയറക്ടർ (Director) ഇവരെ മനസ്സിൽ കണ്ടത്. അത് ശരിക്കും അർത്ഥവത്താക്കുന്നത് ആയിരുന്നു ഇവരുടെ പ്രകടനം. ശരിക്കും ഇരുവരും ഒന്നിനൊന്ന് മികച്ചു നിന്ന് എന്ന് വേണമെങ്കിൽ പറയാം. 

കണ്ടിരിക്കുന്നവന്റെ മനസ് നിറക്കുന്ന പടം 

ഒരുപാട് വന്ന പ്ലോട്ട് ആണെങ്കിൽ കൂടി കണ്ടിരിക്കുന്നവന്റെ മനസ് നിറക്കാൻ പടത്തിന് കഴിഞ്ഞു. കണ്ണ് നിറഞ്ഞ്  കണ്ടിറങ്ങിയ ഒരു പടം, സ്ലോ പ്ലസ്ഡ് ഇമോഷണൽ കാറ്റഗറയിൽ പെടുത്താവുന്ന ഐറ്റം, അതാണ് കനകരാജ്യം. ഒരു ജ്വല്ലറിയിൽ ഉണ്ടാകുന്ന മോഷണം അവിടുത്തെ സെക്യൂരിറ്റിയുടെ ജീവിതത്തിനെ ബാധിക്കുന്നതും അതിനെ അയാൾ എങ്ങിനെ തരണം ചെയ്യും എന്നുമാണ് കനക രാജ്യം പറയുന്നത്. ഒരു സ്വർണക്കട സെക്യൂരിറ്റി ആയ രാമനാഥന്റെയും, ഭാര്യയുടെ അനിയത്തിയുടെ നിശ്ചയം നടത്താൻ ഉള്ള പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന വേണുവിന്റെയും, ജീവിതം തമ്മിൽ എങ്ങിനെ കൂട്ടിമുട്ടുന്നുവെന്ന് ചിത്രം അവതരിപ്പിക്കുന്നു.

വേണു ആയെത്തിയ മുരളി ഗോപിയുടെയും, രാമനാഥൻ ആയെത്തിയ ഇന്ദ്രൻസിന്റെയും പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്സ്. രണ്ട് പേരും അവരുടെ മികച്ച പ്രകടനം തന്നെ  ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് മുരളി ഗോപി. അവസാന രംഗങ്ങളിൽ ഉള്ള പുള്ളിയുടെ അഭിനയം എല്ലാം നന്നായി പ്രശംസ അർഹിക്കുന്നതാണ്. ദിനേശ് പ്രഭാകർ, ലിയോണ ഷെനോയ് അടക്കം ഉള്ള താരങ്ങളും അവരുടെ വേഷം നന്നായി ചെയ്തിട്ടുണ്ട്. സാമ്പത്തികം അതിന്റെ കുറവ് എങ്ങിനെ ആളുകളുടെ അഭിമാനത്തെ ബാധിക്കുന്നു എന്നതും അതിന് വേണ്ടി മനുഷ്യൻ എന്തൊക്കെ ചെയ്യേണ്ടി വരുന്നു എന്നുമെല്ലാം സംവിധായകൻ വ്യക്തമായി കാണിച്ചിട്ടുണ്ട്. 

പട്ടാളക്കാരൻ ആകാൻ നോക്കി പരാജയപ്പെട്ട ഒരു വ്യക്തിയുടെ കഥ ആണ് പ്രമേയം. സിനിമയിലെ കേന്ദ്ര കഥാപാത്രം എല്ലാം മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചത്. അതുപോലെ തന്നെ വളരെ ചെറിയ ഒരു വിഷയത്തെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനും അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. നന്മയും ചിരിയും തന്നെയാണ് സിനിമയിലൂടെ നീളം കാണാൻ കഴിയുന്നത്. അതോടൊപ്പം തന്നെ മത്സരിച്ചഭിനയിക്കുന്ന കഥാപാത്രങ്ങളും. ഒരു സാധാരണ ഗ്രാമപ്രദേശത്തെ കഥ കേന്ദ്ര കഥാപാത്രമായി എത്തുമ്പോൾ അവിടെയുള്ള ജീവിക്കുന്ന പല ആളുകളും നമുക്ക് ചുറ്റുമുള്ളവർ തന്നെയാണ്. ഒറിജിനാലിറ്റിക്ക് വളരെയേറെ പ്രാധാന്യം നൽകുന്ന സിനിമയിൽ നന്മയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നു. 

ആദ്യം മുതൽ അവസാനം വരെ രസച്ചരട് മുറിയുന്നില്ല 

ഈ അടുത്ത കാലത്ത് വന്ന മലയാള സിനിമകളിൽ (Malayalam Movies) സ്ക്രിപ്റ്റ് വൈസും മേക്കിങ് വൈസും ഒരുപോലെ മികച്ചു നിന്ന സിനിമകളിൽ ഒന്നാണ് കനക രാജ്യം. ആദ്യം മുതൽ അവസാനം വരെ ഒരേ ഫ്ലോയിൽ ഒട്ടും ബോറടിപ്പിക്കാതെ പക്കാ എൻഗേജിഗ് ആയി കഥ പറഞ്ഞു പോകുന്നു എന്നതാണ് സിനിമയുടെ മെയിൻ പോസിറ്റീവ്. സ്ക്രീൻ പ്ലേ ഇമോഷൻസിന് ഒക്കെ നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. ടെക്നിക്കലി മികച്ചു നിൽക്കുന്ന ഒരു സിനിമ തന്നെയാണ്.  പെർഫോർമൻസ് നോക്കിയാൽ  എല്ലാരും നന്നായി ചെയ്തിട്ടുണ്ട്. മുരളി ഗോപിയും ലിയോണയും ഗംഭീര പെർഫോമൻസ് ആയിരുന്നു, പ്രത്യേകിച്ച് ലിയോണ, ഇമോഷണലി പ്രേക്ഷകനെ ലോക്ക് ആക്കി മുന്നോട്ട് കൊണ്ട് പോവുന്ന കഥാഗതി. മറ്റൊരു മികച്ച കഥാപാത്രം അവതരിപ്പിച്ച നടി രമ്യ സുരേഷും ഗംഭീരമായിരുന്നു. 

ഒരു തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപിയുടെ സിനിമ ജീവിതത്തിൽ നിന്ന് എടുത്ത് പറയാൻ പറ്റിയ ഒരു ക്യാരക്ടർ ആയിരുന്നു അദ്ദേഹം ഇതിൽ ചെയ്തു വെച്ചിരിക്കുന്നത്. ഇന്ദ്രൻസ് ഇപ്പോൾ  എടുത്തു പറയേണ്ട കാര്യം ഇല്ലാ.  ചെയ്യുന്ന റോൾ എല്ലാം കിടു പെർഫോമൻസ് ആണ് പുള്ളി കാഴ്ച വെക്കുന്നത്. ചില ഡയലോഗ് ഡെലിവറി കാണുന്ന പ്രേഷകന് വളരെ കണക്ട് ആകുന്ന രീതിയിൽ പുള്ളി മികച്ചതാക്കി. നമ്മൾ മുൻപ് കണ്ടിട്ടുള്ള ഒരു തീം വളരെ മികച്ച അവതരണത്തിലൂടെ ഗംഭീരമായി സിനിമ അണിയിച്ചൊരുക്കി വെച്ചിരിക്കുന്നു എന്നതാണ് പ്ലസ് പോയിന്റ്.  തിരക്കഥ ഗംഭീരം എന്ന് തന്നെ പറയണം, ഒരു ചെറിയ കഥയെ മികച്ച രീതിയിൽ തന്നെ എടുത്ത് വച്ചിട്ടുണ്ട്. 

ധൈര്യമായി ടിക്കറ്റ് എടുക്കാം 

സിനിമോഗ്രാഫി ആണ് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത.  വളരെയധികം റിലേറ്റബിൾ ആയ ഒരുപാട് കാര്യങ്ങൾ പടത്തിൽ കാണാൻ സാധിക്കുന്നുണ്ട്, അതാണ്‌ പടത്തിന്റെ സവിശേഷത. ഒത്തിരി ചിരിക്കാനും, അതിനേക്കാൾ നൊമ്പരപ്പെടുത്താനും ഈ സിനിമക്ക് സാധിക്കും എന്ന് എടുത്തുപറയേണ്ടതാണ്. ഒരുപാട് മാനുഷിക ഇമോഷനുകൾ നന്നായി കാണിച്ച നല്ല കുറച്ചു പെർഫോമൻസുകൾ ഉള്ള ഒരു നല്ല ഫാമിലി ഡ്രാമയാണ് കനക രാജ്യം. മൊത്തത്തിൽ തീയേറ്ററിൽ കുടുംബമായി കണ്ടാൽ ഒരുപാട് ഇഷ്ടപെടുന്ന ഒരു പടം. ഫാമിലി പ്രേഷകർക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച സിനിമയാണ് കനക രാജ്യം. ഒരു ഫാമിലി ത്രില്ലർ ഈ വീക്കേണ്ടിൽ കാണണം എന്നുള്ളവർക്ക് കണ്ടു നോക്കാവുന്ന ഒരു സിമ്പിൾ സിനിമ.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia