നർമത്തിൽ പൊതിഞ്ഞ കുടുംബ ചിത്രം; പൊട്ടിച്ചിരിപ്പിച്ച് 'കനകം കാമിനി കലഹം' മനം കവരുന്നു
Nov 12, 2021, 16:01 IST
കൊച്ചി: (www.kvartha.com 11.2021) ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ സിനിമ ആസ്വാദകരുടെ കയ്യടി വാങ്ങിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ ചിത്രം 'കനകം കാമിനി കലഹം' മികച്ച പ്രതികരണം നേടി മുന്നേറുന്നു. വ്യാഴാഴ്ചയാണ് പടം ഡിസ്‌നിപ്ലസ് ഹോട് സ്റ്റാറിലൂടെ പ്രദർശനത്തിനെത്തിയത്. ഈ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നർമ മധുരമായി അവതരിപ്പിക്കുകയാണ് സിനിമ. സ്ത്രീ പുരുഷ സമത്വങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചിരിയിൽ പൊതിഞ്ഞു പടം ചർച ചെയ്യുന്നു. സീരിയല്‍ നടി ഹരിപ്രീയയും (ഗ്രേസ് ആന്റണി) ജൂനിയര്‍ ആര്‍ടിസ്റ്റായ പവിത്രനും (നിവിന്‍ പോളി) തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
വിനയ് ഫോർട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മുഴുനീള എന്റർടൈനറായി തന്നെയാണ് സിനിമ കണ്ടവർ വിലയിരുത്തുന്നത്.

Keywords: News, Kochi News, Kerala, Nivin Pauly, Film, Trending, Kannur, Malayalam, Malayalee, Actor, Actress, Family, Entertainment, Kanakam Kamini Kalaham, OTT platform, Kanakam Kamini Kalaham movie released in OTT platform.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.