'എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണെന്ന് കരുതി'; മമ്മൂട്ടിക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍, വിഡിയോ

 



ചെന്നൈ: (www.kvartha.com 07.09.2021) 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. മലയാളത്തിലുള്ള ആശംസ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്‍ഹാസന്‍ പങ്കുവച്ചത്.  'മമ്മൂട്ടി സാറെന്ന്' വിളിച്ചുകൊണ്ടായിരുന്നു കമല്‍ഹാസന്റെ ആശംസാ തുടക്കം. മമ്മൂട്ടിയ്ക്ക് 70 വയസായി എന്ന് പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും തന്നെക്കാള്‍ പ്രായം കുറവോ തന്റെ അതേപ്രായമോ ഉള്ള ആളാണ് മമ്മൂട്ടി എന്നാണ് കരുതിയെന്നുമാണ് കമല്‍ പറയുന്നത്.

  
'എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണെന്ന് കരുതി'; മമ്മൂട്ടിക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍, വിഡിയോ


'മമ്മൂട്ടി സാറിന് 70 വയസായി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. വയസ് കൂടിയാലും ഞാന്‍ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് എന്റെ ജൂനിയര്‍ എന്നു പറയാം. അതുമാത്രമല്ല. കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളൂ. എനിക്കും ജനങ്ങള്‍ക്കും. ഈ ഊര്‍ജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ. എല്ലാ ആശംസകളും ഈ മുതിര്‍ന്ന പൗരന് നേരുന്നു. മറ്റൊരു മുതിര്‍ന്ന പൗരന്‍.' കമല്‍ഹാസന്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം കമലിന്റെ 'ഇന്‍ഡ്യന്‍' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ അതില്‍ മമ്മൂട്ടി ഒരു സുപ്രധാന വേഷത്തിലുണ്ടാവും എന്ന പ്രഖ്യാപനം ഉണ്ടായ ശേഷം ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. മമ്മൂട്ടി മാത്രമല്ല, മകന്‍ ദുല്‍ഖര്‍ സല്‍മാനും ഈ സിനിമയുടെ ഭാഗമാകും എന്നായിരുന്നു പ്രചാരണം.

Keywords:  News, National, India, Chennai, Entertainment, Mammootty, Birthday, Kamal Hassan, Trending, Social Media, Video, Kamal Haasan wishes Mammootty on his birthday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia