'സിനിമയാണ് എന്റെ ജീവിതം. എനിക്ക് പുതിയ സാങ്കേതികവിദ്യയിൽ താല്പര്യമുണ്ട്'.
ചെന്നൈ: (KVARTHA) എ ഐ ഡിപ്ലോമ പഠിക്കാൻ ഒരുങ്ങി ഉലകനായകൻ കമൽഹാസൻ അമേരിക്കയിലേക്ക്. 90 ദിവസത്തെ കോഴ്സ് (മൂന്ന് മാസം) പഠിക്കുന്നതിനായിയാണ് താരം പറക്കുന്നത്.
ഇപ്പോൾ കരാറിലേർപ്പെട്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.
സിനിമയാണ് എന്റെ ജീവിതം. എനിക്ക് പുതിയ സാങ്കേതികവിദ്യയിൽ താല്പര്യമുണ്ട്. എന്റെ സിനിമകൾ പരിശോധിച്ചാൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായി മനസിലാവും. ഞാൻ ഇതുവരെ സമ്പാദിച്ചതെല്ലാം പലവഴിയിലൂടെ സിനിമയിലേക്ക് തന്നെയാണ് വന്നിട്ടുള്ളത്. ഞാൻ ഒരു നടനും നിർമാതാവും കൂടിയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽഹാസൻ വ്യക്തമാക്കി.
പ്രായം പുതിയ സാങ്കേതികവിദ്യകളിൽ അറിവ് നേടുന്നതിൽ പിന്നോട്ട് വലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.