സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻ​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം: പിണറായി വിജയന് ആശംസയുമായി കമൽഹാസൻ

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 20.05.2021) ഭരണ തുടർചയിലേക്ക് കടക്കുന്ന പിണറായി വിജയന് ആശംസ അറിയിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ.

'എന്റെ പ്രിയ സഖാവ് പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻ​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ', കമലഹാസൻ ഫേസ്ബുകിൽ കുറിച്ചു.
Aster_MIMS

സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻ​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം: പിണറായി വിജയന് ആശംസയുമായി കമൽഹാസൻ

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് പ്രോടോകോൾ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജമാക്കിയിട്ടുള്ളത്. നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

Keywords:  News, Kamal Hassan, Chennai, Pinarayi Vijayan, Oath, Kerala, Actor, Entertainment, Kamal Haasan congratulates Pinarayi Vijayan.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia