അനുജത്തിക്ക് പിന്നാലെ നടി കല്‍പനയും വിവാഹമോചിതയായതായി സൂചന

 


ADVERTISEMENT

അനുജത്തിക്ക് പിന്നാലെ നടി കല്‍പനയും വിവാഹമോചിതയായതായി സൂചന
Kalpana
അനുജത്തിക്ക് പിന്നാലെ നടി കല്‍പനയും വിവാഹമോചിതയായതായി സൂചന
Anil Kumar
കൊച്ചി: ഏതാനും വര്‍ഷം മുമ്പ് അനുജത്തി ഊര്‍വ്വശി മനോജ് കെ. ജയനുമായിയുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ സഹോദരിയും നടിയുമായ കല്‍പ്പനയും വിവാഹ മോചിതയായതായി സൂചന. ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയായി അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് കൃത്യമായ സ്ഥിരീകരണം നല്‍കാന്‍ കല്‍പ്പന തയ്യാറായില്ല. ഇരുവരും വേര്‍പിരിയുന്നതായുള്ള വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നെങ്കിലും കല്പന ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. സാധാരണ ഒരു കുടുംബത്തില്‍ ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലുള്ളു എന്നും, വേര്‍പിരിയലിന്റെ വാര്‍ത്തകള്‍ ശരിയല്ലെന്നും കല്‍പന വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ഇവര്‍ വേര്‍പ്പിരിഞ്ഞുള്ള വാര്‍ത്ത ഒരു വെബ് സൈറ്റ് പുറത്തുവിട്ടത്.

കല്പനയുടെ ഭര്‍ത്താവും, സിനിമാ സംവിധായകനുമായ അനില്‍ നേരിട്ടു തന്നെയാണ് കോടതിയില്‍ ഡൈവേഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. അനിലിന് ബാംഗ്ലൂരിലെ ഒരു വ്യവസായിയായ സ്ത്രീയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് പിന്നാമ്പുറം. ഇവര്‍ക്ക് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ശ്രീമയി എന്ന മകളുണ്ട്. കല്‍പന ഇപ്പോല്‍ ഏഷ്യനെറ്റിലെ വൊഡാഫോണ്‍ കോമഡി ഷോയിലെ പ്രധാന വിധികര്‍ത്താവാണ്. നിരവധി സിനിമയില്‍ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു.

Keywords: Kochi, Kalpana, Anil Kumar, Malayalam Actress, Divorce.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia