Update | കൽക്കി 2 എന്നെത്തും?; സുപ്രധാന വിവരം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ


ADVERTISEMENT
2028 ഓടെ ചിത്രം പൂർത്തിയാക്കുകയാണ് ലക്ഷ്യം
ഹൈദരാബാദ്: (KVARTHA) പ്രഭാസിന്റെ കൽക്കി 2898 എഡി എന്ന സിനിമ വൻ വിജയമായതിനാൽ, അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ വളരെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുക്കുന്നത്.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, കൽക്കി 2 ന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആരംഭിക്കാനിരിക്കുകയാണ്. 2028 ഓടെ ചിത്രം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഈ ചിത്രത്തിൽ പ്രഭാസിന് 80 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൽക്കി 2898 എഡി ഒരു ഇതിഹാസ കാവ്യമായ മഹാഭാരത കാലത്തു നിന്നും തുടങ്ങി 2898 എഡിയിൽ അവസാനിക്കുന്ന ഒരു സിനിമയാണ്. ദീപിക പദുകോൺ, കമൽഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.