കലാഭവന്‍ മണിയുടെ രക്ത-മൂത്ര സാമ്പിള്‍ ഡല്‍ഹിയിലേക്കയച്ചു

 


ചാലക്കുടി: (www.kvartha.com 23.03.2016) വിദഗ്ധപരിശോധനക്കായി കലാഭവന്‍ മണിയുടെ രക്ത-മൂത്ര സാമ്പിളുകള്‍ ഡല്‍ഹിയിലേക്കയച്ചു. കീടനാശിനി കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്താല്‍ കീടനാശിനികളുടെ സാന്നിധ്യം ശരീരത്തിന്റെ പലഭാഗത്തും കാണുമായിരുന്നെന്നാണു വിദഗ്ധര്‍ പറയുന്നത്.

ഈ ആശങ്ക പരിഹരിക്കാനാണു രക്ത- മൂത്ര സാമ്പിളുക വീണ്ടും പരിശോധനയ്ക്ക് അയച്ചത്. മണിയുടെ കരളില്‍ മാത്രമാണു കീടനാശിനിയുടെ സാന്നിധ്യം കണ്ടത്. പാകം ചെയ്യാതെ കഴിച്ച പച്ചക്കറികളില്‍ നിന്നാകാം കീടനാശിനികള്‍ ശരീരത്തിലെത്തിയതെന്നാണു നിഗമനം. നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകമല്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

കലാഭവന്‍ മണിയുടെ രക്ത-മൂത്ര സാമ്പിള്‍ ഡല്‍ഹിയിലേക്കയച്ചു


Keywords: Kalabhavan Mani, Cine Actor, Entertainment, Chalakudy, Thrissur, Kerala, Blood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia