'കാതുവാക്കിലെ രണ്ടു കാതലി'ല്‍ നായികമാരായി നയന്‍താരയും സാമന്തയും; റൊമാന്റിക് ചിത്രത്തില്‍ നായകന്‍ വിജയ് സേതുപതിക്കൊപ്പം ക്രികറ്റ് താരം ശ്രീശാന്തും

 



ചെന്നൈ: (www.kvartha.com 10.02.2022) നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'. ഇപ്പോഴിതാ ചിത്രത്തില്‍ ക്രികറ്റ് താരം ശ്രീശാന്തും അഭിനയിക്കുന്നുവെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്. 

മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം.  ശ്രീശാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. 

ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. നയന്‍താര 'കണ്‍മണി'യായും സാമന്ത 'ഖദീജ'യായും എത്തുന്നു. നയന്‍താരയും സാമന്തയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണിത്. 
'കാതുവാക്കിലെ രണ്ടു കാതലി'ല്‍ നായികമാരായി നയന്‍താരയും സാമന്തയും; റൊമാന്റിക് ചിത്രത്തില്‍ നായകന്‍ വിജയ് സേതുപതിക്കൊപ്പം ക്രികറ്റ് താരം ശ്രീശാന്തും



കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 

Keywords:  News, National, India, Chennai, Entertainment, Business, Finance, Player, Cricket, Kaathu Vaakula Rendu Kaadhal: Cricketer Sreesanth to play Mohammed Mobi in Vignesh Shivan's romantic film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia