പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്, പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു: സ്‍കൂള്‍ കാലത്തെ ഓർമക്കുറിപ്പുമായി കെ മധു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.06.2021) സംസ്ഥാനത്ത് ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുകയാണ്. എന്നാല്‍ പുത്തൻ ബാഗും കുടയും പുസ്തകങ്ങളുമായി സ്കൂളിൽ പോയല്ല. പകരം ഡിജിറ്റലിലേക്ക് മാറിയിരിക്കുകയാണ്. സ്‍കൂളില്‍ എത്താനാകാത്തതിന്റെ വിഷമവും കുട്ടികള്‍ക്ക് ഉണ്ട്. പഴയകാല സ്‍കൂള്‍ കാലത്തെ ഓർമ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു. നമ്മുടെ കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുതെന്നും കാലം മാറും പഴയ കാലം തിരികെ വരിക തന്നെ ചെയ്യുമെന്നും മധു പറഞ്ഞു.
Aster mims 04/11/2022

പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്, പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു: സ്‍കൂള്‍ കാലത്തെ ഓർമക്കുറിപ്പുമായി കെ മധു

കെ മധുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

'മഴ കുതിർന്ന ഒരു അധ്യയനവർഷം എനിക്കും ഉണ്ടായിരുന്നു. അന്ന് മഴയെത്തും മുമ്പേ സ്‍കൂളിലെത്താൻ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല. നല്ല മഴ നനഞ്ഞ് റോഡിൽ മഴ തീർക്കുന്ന ചെറു ചാലിൽ കാലുകൾ ഓടിച്ച് ജലകണങ്ങൾ തെന്നി തെറിപ്പിച്ച് സന്തോഷിച്ച ഒരു ബാല്യം. ഹരിപ്പാട് കുമാരപുരം എന്ന ഗ്രാമനന്മയിലാണ് എന്റെ ബാല്യം. വീടിനു അടുത്തുള്ള കെ കെ കെ വി എം സ്‍കൂളിൽ ആയിരുന്നു എല്‍പി സ്‍കൂൾ വിദ്യാഭ്യാസം, ക്ലാസ് മുറി പഠനത്തിന്റെ ആദ്യ നാളുകൾ. അച്ഛൻ വാങ്ങി തന്ന പുത്തൻ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു.

കൂട്ടുകാരെയും അധ്യാപകരെയും സ്‍ക്രീനുകൾക്കപ്പുറത്ത് തൊടാതെ കാണാം. പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് കരുതൽ തന്നെയാണ് രക്ഷ. ആ കരുതൽ രീതിയുടെ പുത്തൻ ജീവിത വ്യത്യാസങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത്. കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാർദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും. ഊർജസ്വലമായ ഭാവുകങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും നേരുന്നു.'



Keywords:  News, Kerala, School, Director, School, Entertainment, Thiruvananthapuram, State, K Madhu with a memoir of his school days.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script