ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത്; 20 ലക്ഷം രൂപ പിഴ അടയ്ക്കാത്ത ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമര്‍ശിച്ച് ഡെല്‍ഹി ഹൈകോടതി

 



ന്യൂഡെല്‍ഹി: (www.kvartha.com 08.07.2021) കോടതി വിധിച്ച പിഴ അടയ്ക്കാതിരുന്ന ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമര്‍ശിച്ച് ഡെല്‍ഹി ഹൈകോടതി. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയ ഹൈകോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ജൂഹി ചൗളയും മറ്റു രണ്ടു പേരും നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത് ആണെന്നായിരുന്നു ജസ്റ്റിസ് ജെ ആര്‍ മിധയുടെ പ്രതികരണം.

ജൂഹി ചൗളയെയും മറ്റു ഹര്‍ജിക്കാരെയും വിമര്‍ശിച്ചു കോടതി ഒരാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം രൂപ പിഴ സമര്‍പിക്കണമെന്നും അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 'ജൂഹി ചൗളയ്ക്ക് എതിരെ കോടതിയലക്ഷ്യ നോടിസ് അയക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിട്ടുണ്ട്. ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണ്' ജസ്റ്റിസ് ജെ ആര്‍ മിധ പറഞ്ഞു. തന്റെ നീതിന്യായ കാലയളവില്‍ കോടതി ഫീസ് അടയ്ക്കാന്‍ തയാറാകാത്ത ഒരാളെ ആദ്യം കാണുകയാണെന്നായിരുന്നും ജസ്റ്റിസ് മിധ വിമര്‍ശിച്ചു.

ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത്; 20 ലക്ഷം രൂപ പിഴ അടയ്ക്കാത്ത ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമര്‍ശിച്ച് ഡെല്‍ഹി ഹൈകോടതി


പ്രശസ്തി ലക്ഷ്യമിട്ടാണു ഹര്‍ജിയെന്നും നിയമസംവിധാനത്തെ ഹര്‍ജിക്കാര്‍ അപഹസിച്ചുവെന്നും വിമര്‍ശനം ഉയര്‍ത്തിയാണു ജൂണ്‍ 5നു ഹൈകോടതി 20 ലക്ഷം പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചത്.

കോടതി ഫീസ് തിരികെ നല്‍കുക, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക, ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങളുമായാണു ജൂഹി ചൗള വീണ്ടും അപേക്ഷ നല്‍കിയത്. പിന്നീട് അപേക്ഷയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു ജൂഹി ചൗളയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീത് മല്‍ഹോത്ര വ്യക്തമാക്കിയതോടെ ഇതിനു കോടതി അനുമതി നല്‍കി. 

Keywords:  News, National, India, New Delhi, Actress, Bollywood, Fine, Entertainment, High Court, Juhi Chawla’s plea against Rs 20 lakh fine in 5G case: Court says ‘shocked at conduct’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia