Injury | ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ ജൂനിയര്‍ എന്‍ടിആറിന് പരുക്ക്; ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും തള്ളിക്കളയണമെന്നും അഭ്യര്‍ഥന
ചെന്നൈ: (KVARTHA) ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ ജൂനിയര്‍ എന്‍ടിആറിന് പരുക്ക്. ഇടത് കണങ്കൈയ്ക്ക് പരുക്കേറ്റ താരം സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിലൂടെ അറിയിച്ചു. ജൂനിയര്‍ എന്‍ടിആറിന്റെ കൈയുടെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രമായ ദേവര: പാര്‍ട്ട്-1 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സംഭവം. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.
A statement from Mr. NTR’s Office :
— Vamsi Kaka (@vamsikaka) August 14, 2024
Mr. NTR @tarak9999 has sustained a minor sprain to his left wrist a couple of days ago while working out in the gym. His hand has been immobilised with a cast as a precautionary measure. Despite the injury Mr. NTR has completed the shoot for… pic.twitter.com/aIxi5uxmkK
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ജൂനിയര്‍ എന്‍ടിആറിന്റെ കൈക്ക് ചെറിയൊരു പരുക്കുപറ്റിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒരു കാസ്റ്റ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൈ കെട്ടിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ജൂനിയര്‍ എന്‍ടിആര്‍ ദേവരയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. താരം സുഖം പ്രാപിച്ചുവരികയാണ്. പരുക്ക് ഭേദമായി അദ്ദേഹം വൈകാതെതന്നെ തിരിച്ചെത്തും. പരുക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ആരും വിശ്വസിക്കരുതെന്നും അവ തള്ളിക്കളയണമെന്നും പ്രസ്താവനയില്‍ ടീം ആവശ്യപ്പെട്ടു.
കൊരട്ടാല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. ജാന്‍വിയും എന്‍ടിആറും ഒത്തുള്ള പാട്ടുസീന്‍ നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പാട്ടിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
യുവസുധ ആര്‍ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്‌നവേലു ഐ എസ് സി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്.
#JrNTR #InjuryUpdate #Devara #TeluguCinema #Bollywood #Tollywood