Marriage | നടന്‍ ജോയ് മാത്യൂവിന്റെ മകള്‍ ആന്‍ എസ്തറും എഡ്വിനും വിവാഹിതരായി
Dec 30, 2022, 15:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. എഡ്വിനാണ് വരന്‍. പള്ളിയില്‍വച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചു. റിസപ്ഷനില്‍ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സരിതയാണ് ജോയ് മാത്യുവിന്റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. മൂത്ത മകന്‍ മാത്യു ജോയ്‌യുടെ വിവാഹം 2019 ല്‍ കഴിഞ്ഞിരുന്നു.
'1921 പുഴ മുതല്‍ പുഴ വരെ'യാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ജോയ് മാത്യൂവിന്റെ പുതിയ ചിത്രം. ടിനു പാപ്പച്ചന്റെ 'ചാവേര്‍' ആണ് മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചാവേറിന്റെ തിരക്കഥ ഒരുക്കുന്നത് ജോയ് മാത്യൂവാണ്. 'ഹെവന്‍' ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം.
ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വഹിച്ച ഷടറിലൂടെയാണ് ജോയ് മാത്യു സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടനായും തിരക്കഥാകൃത്തായും തിളങ്ങി.
Keywords: News,Kerala,State,Kochi,Marriage,Entertainment,Lifestyle & Fashion,Top-Headlines,Church,Religion, Joy Mathew's daughter Ann Esther Joy got married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.