ഭര്‍ത്താവിനെ ചോദ്യം ചെയ്യാനായി കൊണ്ടുവിട്ട് പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ പോയ പ്രിയങ്കയെ ഭാരത സ്ത്രീയോട് ഉപമിച്ച് ജോയ് മാത്യുവിന്റെ ട്രോള്‍
Feb 8, 2019, 13:38 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.02.2019) ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് കൊണ്ടുവിട്ട് പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയെ ഭാരത സ്ത്രീയോട് ഉപമിച്ച് ജോയ് മാത്യുവിന്റെ ട്രോള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ രണ്ട് ദിവസമായി മണിക്കൂറുകളോളം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്.
ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്ന സ്ഥലത്ത് കൊണ്ട് വിട്ടും, തിരികെ വിളിക്കാന്‍ കാത്ത് നിന്നും പ്രിയങ്ക ഗാന്ധിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാര്‍ട്ടിയില്‍ തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ പ്രിയങ്ക പോയത് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഇറക്കിവിട്ടതിന് ശേഷമായിരുന്നു. പ്രിയങ്കയുടെ ഈ പ്രവര്‍ത്തിയെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത് വന്നു.
നാട്ടില്‍ പെറ്റികേസില്‍ പെടുന്ന ആണുങ്ങള്‍ക്കൊപ്പം പോലും പോലീസ് സ്‌റ്റേഷന്‍വരെ കൂട്ട് പോകാന്‍ ഭാര്യമാര്‍ മടികാട്ടുമെന്നും എന്നാല്‍ ഇവിടെ ഇത്തരം ഒരു സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി മാതൃകയായി എന്നാണ് ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ കൊണ്ടുവിട്ടശേഷമാണ് പാര്‍ട്ടി ഓഫീസില്‍ എത്തി അണികളുടെ ആവേശ തിമിര്‍പ്പിനിടയില്‍ അവര്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റത്. രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സൈക്കിളില്‍ ഡബിള്‍ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റി കേസുകളില്‍ കുടുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ വരെയെങ്കിലും കൂട്ടുവാരാന്‍ നമ്മുടെയൊക്കെ ഭാര്യമാര്‍ മടിക്കുന്നിടത്താണ് ഒരു ഭാര്യ നമുക്ക് മാതൃകയായി മാറിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്‌സ്‌മെന്റ് ആപ്പീസില്‍ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിന്നിടയില്‍ ജനറല്‍ സിക്രട്ടറിയുടെ ചുമതയേറ്റത്.
രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത എന്ത് വേണ്ടൂ !ഇത് ഭാരത ഭാര്യമാര്‍ക്ക് ഒരു മാതൃകയാവട്ടെ
Keywords: Joy Mathew mocks Priyanka for accompanying husband to ED office, New Delhi, News, Politics, Facebook, post, Criticism, Congress, National, Cine Actor, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.