SWISS-TOWER 24/07/2023

ജോജു ജോർജ്ജിൻ്റെ ‘വരവ്’ മൂന്നാറിൽ ആരംഭിച്ചു; ഷാജി കൈലാസ് ചിത്രം വൻ താരനിരയുമായി

 
Joju George and Shaji Kailas on the set of their new film 'Varavu'.
Joju George and Shaji Kailas on the set of their new film 'Varavu'.

Photo Credit: Facebook/ Joju George

● മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ് ചിത്രം.
● പ്രശസ്ത തിരക്കഥാകൃത്ത് എ.കെ. സാജനാണ് തിരക്കഥ ഒരുക്കുന്നത്.
● നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
● നാല് പ്രമുഖ സംഘട്ടന സംവിധായകർ ചിത്രത്തിലുണ്ട്.

മൂന്നാർ: (KVARTHA) ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസും മലയാളത്തിലെ ശ്രദ്ധേയനായ നടൻ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ്. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ വലിയ ചിത്രം നിർമ്മിക്കുന്നത്.

Aster mims 04/11/2022

ഹൈറേഞ്ച് മേഖലയിൽ കഠിനാധ്വാനത്തിലൂടെ ആളും അർത്ഥവും സന്പത്തും നേടിയെടുത്ത പോളി എന്ന പോളച്ചൻ്റെ ജീവിതപോരാട്ടത്തിൻ്റെ കഥയാണ് ‘വരവ്’ പറയുന്നത്. ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ പോളച്ചന് വീണ്ടും ഒരു ‘വരവി’ന് ഇറങ്ങേണ്ടിവരുന്നതും, ആ വരവിൽ കാലം കാത്തുവെച്ച ചില പ്രതികാരങ്ങളുടെ കണക്കുകൾ കൃത്യമായി തീർക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വൻ താരനിരയും മികച്ച സാങ്കേതികവിഭാഗവും 

ജോജു ജോർജിനൊപ്പം മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറന്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്', 'ദ്രോണ' എന്നിവക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ‘വരവി’നും തിരക്കഥ എഴുതുന്നത്. ഈ കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 

ഛായാഗ്രഹണം എസ്. ശരവണനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ് എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിങ്ങനെ നാല് പ്രമുഖ സംഘട്ടന സംവിധായകരാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 

പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പ്രൊഡക്ഷൻ മാനേജർമാർ ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രതാപൻ കല്ലിയൂർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ് എന്നിവരും അണിയറയിലുണ്ട്. പി.ആർ.ഓ. വാഴൂർ ജോസാണ് ചിത്രത്തിൻ്റെ പ്രചാരണ ചുമതലകൾ നിർവഹിക്കുന്നത്.

ജോജു ജോർജിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കു. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.


Article Summary: Shaji Kailas and Joju George's new film 'Varavu' begins shooting in Munnar.

#JojuGeorge #ShajiKailas #MalayalamCinema #VaravuMovie #Munnar #FilmShooting

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia