SWISS-TOWER 24/07/2023

പത്ത് കോടി പ്രേക്ഷകരെ സ്വന്തമാക്കി ജിയോ ടിവി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20.04.2019) ജിയോ എന്ന് കേട്ടാല്‍ ഇന്ന് ഏതൊരു വ്യക്തിക്കും പരിചിതമാണ്. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയിലൊന്നായ റിലയന്‍സ് ജിയോ ഓരോ ദിവസവും പുതിയ പ്ലാനുകളും ടെക്‌നോളജിയുമാണ് അവതരിപ്പിക്കുന്നത്. ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിങ്ങനെയുള്ള ഒരുപാട് ആപ്പുകള്‍ ജിയോ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ജനപ്രീതി നേടിയ ആപ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവിയില്‍ നാലു പുതിയ വിനോദ ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ വാര്‍ത്ത.

പത്ത് കോടി പ്രേക്ഷകരെ സ്വന്തമാക്കി ജിയോ ടിവി

ഇപ്പോള്‍ ജിയോ ടിവി വഴി 640 ലൈവ് ചാനലുകളാണ് നല്‍കുന്നത്. ഇതില്‍ 138 ചാനലുകള്‍ എച്ച്ഡിയാണ്. സിനിമകള്‍ കാണിക്കാനായി മാത്രം നാലു ചാനലുകളാണ് ജിയോ ടിവിയില്‍ ചേര്‍ത്തിരിക്കുന്നത്. ജിയോ ബോളിവുഡ് പ്രീമിയം എച്ച്ഡി, ജിയോ ബോളിവുഡ് ക്ലാസിക് എച്ച്ഡി, ജിയോ തമിഴ് ഹിറ്റ്‌സ് എച്ച്ഡി, ജിയോ തെലുങ്ക് ഹിറ്റ്‌സ് എച്ച്ഡി എന്നിവയാണ് പുതിയ ചാനലുകള്‍. വേഗം കുറഞ്ഞ നെറ്റ്വര്‍ക്കിലും ജിയോ ടിവി ഉപയോഗിക്കാനായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു ആപ് വഴി ഏറ്റവും കൂടുതല്‍ ലൈവ് ചാനലുകള്‍ നല്‍കുന്ന സര്‍വീസ് എന്നതും ജിയോ ടിവിയുടെ പേരിലാണ്. വോഡഫോണ്‍ പ്ലേ, എയര്‍ടെല്‍ എന്നീ ആപ്പുകളേക്കാള്‍ കൂടുതല്‍ ചാനലുകളാണ് ജിയോ നല്‍കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ഡിവൈസുകളില്‍ സൗജന്യമായാണ് ജിയോ ടിവി സേവനം നല്‍കുന്നത്. ജിയോ ടിവിയിലെ ചാനലുകള്‍ 12 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സിനിമ, വിനോദം, കായികം, ന്യൂസ് റീജ്യനല്‍, മതം തുടങ്ങിയവ പ്രധാന വിഭാഗങ്ങളാണ്. മലയാളം ഉള്‍പ്പടെ 16 ഭാഷകളിലുള്ള ചാനലുകളും ലഭ്യമാണ്.
640 ചാനലുകളില്‍ 193 ന്യൂസ്, 122 വിനോദം, 50 മതം, 49 വിദ്യാഭ്യാസം, 27 കിഡ്‌സ്, 35 ഇന്‍ഫോടെയ്ന്‍മെന്റ്, 8 വാണിജ്യ ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടും. പ്ലേസ്റ്റോറില്‍ ജിയോടിവിയുടെ ആപ് ഡൗണ്‍ലോഡിങ് പത്ത് കോടി കവിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Jio, Business, Technology, Entertainment, Jio TV reaches the target of 10 crore viewers.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia