ദൃശ്യം ചൈനീസ് പറയാനൊരുങ്ങുന്നു

 


ചെന്നൈ: (www.kvartha.com 15.06.2017) തെന്നിന്ത്യൻ സിനിമയെ ഇളക്കിമറിച്ച ദൃശ്യം ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണിത്. നേരത്തെ, തമിഴ്, തെലുങ്ക്, ഹിന്ദിഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്തിരുന്നു. ഇതിനു പുറമേയാണ് ദൃശ്യം രാജ്യം വിട്ട് പറക്കാൻ ഒരുങ്ങുന്നത്.

ആദ്യമായി ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുന്ന മലയാള ചിത്രമെന്ന ബഹുമതി ദൃശ്യത്തിന് സ്വന്തമാവും. മൊഴിമാറ്റവുമായി ബന്ധപ്പെട്ട ജോലികൾക്കായി ചിത്രത്തിന്റെ നിർമ്മാതാവു കൂടിയായ ആന്റണി പെരുമ്പാവൂർ ചൈനയിലേക്ക് പോയി. 2013ൽ പുറത്തിറങ്ങിയ ചിത്രം 75 കോടി രൂപ ലാഭം കൊയ്തിരുന്നു.

ആമിർ ഖാൻ നായകനായ ദംഗൽ, രാജമൗലിയുടെ  ബാഹുബലി തുടങ്ങിയവ എന്നീ ചിത്രങ്ങൾ ചൈനയിൽ വൻഹിറ്റായിക്കഴിഞ്ഞു. ചൈനയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയായി മാറിക്കഴിഞ്ഞു ദംഗൽ. ഇതിന് പിന്നാലെയാണ് ദൃശ്യവും ചൈനയിലേക്ക് എത്തുന്നത്.
ദൃശ്യം ചൈനീസ് പറയാനൊരുങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Following the footsteps of “Bahubali” and “Dangal,”Mohanlal starrer blockbuster Malayalam family-thriller “Drishyam” will be dubbed into Chinese, according to reports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia