സൗത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാര ജേതാവായി ജയസൂര്യ; 'സണ്ണി'യിലെ അഭിനയത്തിന് ധാക രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടന്‍

 ന്യൂഡെല്‍ഹി: (www.kvartha.com 24.01.2022) സൗത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാര ജേതാവായി നടന്‍ ജയസൂര്യ. ധാക രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് താരം. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. 

ജയസൂര്യയുടെ 100-ാമത്തെ ചിത്രമാണ് 'സണ്ണി'. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രമാണ്. തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

സൗത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാര ജേതാവായി ജയസൂര്യ; 'സണ്ണി'യിലെ അഭിനയത്തിന് ധാക രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടന്‍


ഇന്‍ഡ്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന 'കൂഴങ്കള്‍' ആണ് മികച്ച ഫീചര്‍ സിനിമയായി തിരഞ്ഞെടുത്തത്. സണ്ണിയെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത 'ദ് പോര്‍ട്രെയ്റ്റ്‌സ്', ശരീഫ് ഈസ സംവിധാനം ചെയ്ത 'ആണ്ടാള്‍', മാര്‍ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 'എന്നിവര്‍' എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ 'മണ്ണ്' മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയിരുന്നത്. 

70 രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

 

Keywords:  News, National, India, New Delhi, Entertainment, Award, Jayasurya, Business, Finance, Jayasurya won Best Actor at the Dhaka International Film Festival
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia