Denial | തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നു; വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താന്‍; മുന്‍കൂര്‍ ജാമ്യം പോലും വേണ്ടാത്ത കേസെന്നും താരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ചോദ്യംചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു
● സ്റ്റേഷനിലെത്തിയത് ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍
● ആരോപണങ്ങള്‍ക്കെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകും
തിരുവനന്തപുരം: (KVARTHA) തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കി നടന്‍ ജയസൂര്യ. പീഡനക്കേസില്‍ ചൊവ്വാഴ്ച രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും അദ്ദേഹം പ്രതികരിച്ചു.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെയാണ് താരത്തെ വിട്ടയച്ചിരിക്കുന്നത്. 2018ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന സിനിമാ ചിത്രീകരണത്തിനിടെ അപമാനിച്ചുവെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് താരം ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരായത്.
ഇതേ കുറിച്ച് ജയസൂര്യ പറയുന്നത്;
അങ്ങനെ വലിയൊരു ചിത്രീകരണമൊന്നും തന്നെ സെക്രട്ടേറിയറ്റില്‍ നടന്നിരുന്നില്ല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു പാട്ടിന്റെ ചിത്രീകരണം രണ്ടു മണിക്കൂര്‍ നീണ്ടിരുന്നു. അതില്‍ അവര്‍ക്കത്ര റോളും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന കാര്യം വ്യക്തമല്ല. നാളെ ഇതുപോലെ പലര്‍ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ വരാം. എനിക്കു മറുപടി പറയാനുള്ള സ്‌പേസ് കിട്ടുന്നുണ്ട്.
സാധാരണക്കാരനാണെങ്കില്‍ എന്താണു സംഭവിക്കുക. അയാളുടെ കുടുംബം തകരില്ലേ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നില്‍ പ്രതിച്ഛായ തകരില്ലേ? ഇതൊരു അവസാന സംഭവമാകട്ടേ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാനെന്നാണ് എനിക്കു തോന്നുന്നത്. മുന്‍കൂര്‍ ജാമ്യം പോലും വേണ്ടാത്തൊരു കേസാണിത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികള്‍ ആരാണെന്നത് പൊലീസുകാര്‍ക്കും അറിയാമല്ലോ. അകത്തുപറഞ്ഞ കാര്യം എനിക്കു പുറത്തുപറയാനാകില്ല. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു.
രിറ്റിയും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിന്റെ പേരില്‍ സുഹൃത്തുക്കളാകണമെന്നില്ലല്ലോ. കണ്ടുപരിചയം ഉണ്ട്. അവരെന്തു പറഞ്ഞാലും ഉത്തരം പറയേണ്ട ആളല്ലല്ലോ ഞാന്‍. അവരുമായി ഒരു സൗഹൃദവുമില്ല. 2018ലും 2019ലും മറ്റും ഞാന്‍ വലിയ സഹായങ്ങള്‍ നല്‍കുന്നയാളാണെന്ന തരത്തില്‍ അവര്‍ പോസ്റ്റ് ഇട്ടിരുന്നല്ലോ- എന്നുമായിരുന്നു ജയസൂര്യയുടെ പ്രതികരണം.
2013ല്‍ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എടുത്തിരിക്കുന്ന കേസും അടിസ്ഥാനരഹിതമാണെന്ന് താരം പറഞ്ഞു. ആ സിനിമ 2013ല്‍ അല്ല ചിത്രീകരിച്ചതെന്നും എല്ലാ ആരോപണങ്ങള്‍ക്കുമെതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ജയസൂര്യ വ്യക്തമാക്കി. അതേസമയം, കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ താരം തയാറായില്ല.
#Jayasurya, #AssaultAllegations, #MalayalamCinema, #FakeClaims, #LegalBattle, #Entertainment
