ജിഷയുടെ മരണം: മാതാവിനെ സന്ദര്‍ശിച്ച ജയറാം ആശ്വസിപ്പിക്കാനാകാതെ വിതുമ്പി
May 5, 2016, 11:33 IST
പെരുമ്പാവൂര്‍: (www.kvartha.com 05.05.2016) ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ കണ്ടതിനു ശേഷം നടന്‍ ജയറാം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. ജയറാമിന്റെ കൈയില്‍ നിന്നാണ് എന്റെ മകള്‍ സ്‌കൂളിലെ സമ്മാനം വാങ്ങിയതെന്നു പറഞ്ഞ് ജിഷയുടെ മാതാവ് കെട്ടിപ്പിടിച്ചു കരഞ്ഞു.
തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ജയറാം വിതുമ്പിക്കരഞ്ഞത്. ഹൈദരാബാദിലെ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് തന്റെ ജന്മസ്ഥലമായ പെരുമ്പാവൂരില്‍ നടന്ന അരുംകൊലയെപ്പറ്റി ജയറാം അറിഞ്ഞത്. പെരുമ്പാവൂരുകാരനെന്ന് അഭിമാനിച്ചിരുന്ന തന്നെ ജിഷയുടെ കൊലപാതകം ഏറെ വിഷമിപ്പിക്കുന്നു.
സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ടത്തെ വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലേക്ക് തന്നെ മടങ്ങി.

സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ടത്തെ വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലേക്ക് തന്നെ മടങ്ങി.
Keywords:Perumbavoor, Thiruvananthapuram, Ernakulam, Kerala, Murder, Case, school, Media, Actor, Malayalam, Entertainment, Jayaram, Anweshanam, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.