SWISS-TOWER 24/07/2023

ജാസി ഗിഫ്റ്റ് വിവാഹിതനായി

 



ജാസി ഗിഫ്റ്റ് വിവാഹിതനായി
തിരുവനന്തപുരം:  സംഗീതസംവിധായകനും  ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. തിരുവനന്തപുരം നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്യ. ജാസിയും ഇവിടെ ഗവേഷണ വിദ്യാര്‍ഥിയാണ്. ഫിലോസഫിയിലാണ ഗവേഷണം നടത്തുന്നത്.

പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ടയോര്‍ഡ് കസ്റ്റംസ് സൂപ്രണ്ട് ഐ. ജയകുമാറിന്റെയും  പ്രസന്നയുടെയും മകള്‍ അതുല്യയാണ് വധു.സിനിമ, രാഷ്ട്രീയ രംഗങ്ങളില്‍നിന്നു നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ജാസിഗിഫ്റ്റ് സിനിമാസംഗീതലോകത്ത് എത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ജാസിയുടെ ശബ്ദം കൊണ്ടും വ്യത്യസ്തമായ സംഗീതം കൊണ്ടും ഹിറ്റായിരുന്നു.

SUMMARY: Noted music director and Malayalam playback singer Jassie Gift got married to Athulya, who hails from Thiruvananthapuram

Keywords: Entertainment, Ties the knot, Jazzy Gift, Athulya, Singer, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia