ജല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമാണെങ്കിൽ സ്ത്രീകളെ അവഹേളിക്കുന്നത് തമിഴ് സംസ്ക്കാരത്തിന് യോജിച്ചതാണോ? തൃഷ കൃഷ്ണ ചോദിക്കുന്നു

 


ചെന്നൈ: (www.kvartha.com 15.01.2017) കുറച്ച് ദിവസമായി തമിഴ്നാട്ടിൽ അരങ്ങേറുന്ന ജെല്ലിക്കെട്ട് വിവാദം അക്രമണത്തിലേക്ക് വഴിവെച്ചതായി റിപ്പോർട്ട്. തമിഴ് നടി തൃഷയേയാണ് ഒരു സംഘമാളുകൾ അക്രമിക്കാൻ ശ്രമം നടത്തിയത്. അതേ സമയം അക്രമണത്തെ താരം അപലപിച്ചു, ജെല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമാണെങ്കിൽ സ്ത്രീകളെ അപമാനിക്കുന്നത് തമിഴ് സംസ്ക്കാരമുള്ളവർക്ക് യോജിച്ചതാണോ എന്നും ജെല്ലിക്കെട്ടിനെ താൻ എതിർത്തിട്ടില്ലെന്നും തൃഷ ട്വിറ്ററിൽ പറഞ്ഞു.
ജല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമാണെങ്കിൽ സ്ത്രീകളെ അവഹേളിക്കുന്നത് തമിഴ് സംസ്ക്കാരത്തിന് യോജിച്ചതാണോ? തൃഷ കൃഷ്ണ ചോദിക്കുന്നു

വെള്ളിയാഴ്ച രാത്രി  പുതിയ ചിത്രമായ ഗർജനയ് ഉടെ ഷൂട്ടിങ്ങ് സ്ഥലമായ ശിവഗംഗയ് ആണ് ഒരു കൂട്ടം ജെല്ലിക്കെട്ട് അനുകൂലികൾ കയ്യേറിയത്. താരത്തെ പെട്ടെന്ന് തന്നെ അണിയറ പ്രവർത്തകർ വണ്ടിയിലേക്ക് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ജെല്ലിക്കെട്ടിനെതിരെ തൃഷ നടത്തിയ പരാമർശം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ തമിഴ്നാട്ടിൽ ഷൂട്ടിങ്ങ് നടത്താൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ജല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമാണെങ്കിൽ സ്ത്രീകളെ അവഹേളിക്കുന്നത് തമിഴ് സംസ്ക്കാരത്തിന് യോജിച്ചതാണോ? തൃഷ കൃഷ്ണ ചോദിക്കുന്നു

താരത്തിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്ററുകളും ബാനറുകളൂം തമിഴ്നാട്ടിൽ പലയിടങ്ങളിലുമായി പ്രത്യക്ഷപ്പെട്ടിണ്ട്. ഫെയ്സ്ബുക്കിലും താരത്തെ അവഹേളിക്കുന്ന തരത്തിലുള്ള  കമെന്റുകളും, പോസ്റ്റുകളും വന്നിട്ടുണ്ട്. എയ്ഡ്സ് ബാധിച്ചതിനാൽ തൃഷ ആത്മഹത്യ ചെയ്തെന്ന് വരെ പ്രതികൂലികൾ പറഞ്ഞ് പരത്തി.

അതേ സമയം തൃഷ അംഗമായ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പേട്ട (PETA) ആണ് ജെല്ലിക്കെട്ട് നിരോധനത്തിന് പിന്നിലെന്ന് ജെല്ലിക്കെട്ട് അനുകൂലികൾ നേരത്തെ ആരോപിച്ചിരുന്നു.

ജല്ലിക്കെട്ട് തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമാണെങ്കിൽ സ്ത്രീകളെ അവഹേളിക്കുന്നത് തമിഴ് സംസ്ക്കാരത്തിന് യോജിച്ചതാണോ? തൃഷ കൃഷ്ണ ചോദിക്കുന്നു

തൃഷയുടെ  മൃഗസ്നേഹം വളരെ പ്രസിദ്ധമാണ്. മലയാളികളും ഒരിക്കലതറിഞ്ഞിട്ടുണ്ട്. കേരളത്തിലെ തെരുവ് നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് തൃഷ വിവാദ പരാമർശം നടത്തിയിരുന്നു. നായ്ക്കളെ ഒരിക്കലും കൊല്ലരുതെന്നും അവറ്റകളെ ജീവിക്കാനനുവദിക്കണമെന്നുമായിരുന്നു താരത്തിന്റെ പ്രസ്ഥാവന.

Summary: Is disrespecting woman Tamil culture? Trisha asks the vulgar trolls against Jallikkatt supporters. Having come under vulgar attacks online and at her shoot in Tamil Nadu over the past couple of days for her supposed statements 'opposing Jallikattu', actor Trisha has hit back at those who took to creating vulgar memes and abusive posters about her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia