SWISS-TOWER 24/07/2023

25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ബുധനാഴ്ച തിരി തെളിയും; 2500 പ്രതിനിധികള്‍ക്ക് സിനിമ കാണാന്‍ അവസരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT




തിരുവനന്തപുരം: (www.kvartha.com 09.02.2021) 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ബുധനാഴ്ച തിരി തെളിയും. കോവിഡ് കാലത്തെ ഉത്സവത്തിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി തിരിതെളിക്കും. നാല് മേഖലകളിലായി നടക്കുന്ന മേളയ്ക്ക് തിരുവനന്തപുരമാണ് ആദ്യ വേദി. 2500 പ്രതിനിധികള്‍ക്കാണ് തിരുവനന്തപുരത്ത് സിനിമ കാണാന്‍ അവസരമുള്ളത്. രജത ജൂബിലി നിറവിലാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. 
Aster mims 04/11/2022

ഇത്തവണ ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായ ഫ്രഞ്ച് സംവിധായകന്‍ ഷീന്‍ലുക് ഗൊദാര്‍ദിന്റെ ആറ് ചിത്രങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. ഫെബ്രുവരി 17 മുതല്‍ 21 വരെ കൊച്ചിയും 23 മുതല്‍ 27 വരെ തലശ്ശേരിയും മാര്‍ച്ച് 1 മുതല്‍ 5 വരെ പാലക്കാടും ഐഎഫ്എഫ്കെയ്ക്ക് വേദിയാകും.

25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ബുധനാഴ്ച തിരി തെളിയും; 2500 പ്രതിനിധികള്‍ക്ക് സിനിമ കാണാന്‍ അവസരം


കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പാസ് വിതരണം. റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും തീയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. മത്സര വിഭാഗത്തിലേത് ഉള്‍പ്പടെ 18 ചിത്രങ്ങളാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, Film, Film Fest, International Film Festival, Entertainment, Chief Minister, International Film Festival starts tomorrow: 2500 delegates to attend
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia