ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചു വെളുത്തില്ല; പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കി കമ്പനി കേസൊതുക്കി
Jan 16, 2016, 10:54 IST
ADVERTISEMENT
മാനന്തവാടി: (www.kvartha.com 16.01.215) ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചു വെളുത്തില്ല. ഉപഭോകതാവ് പരാതി നല്‍കി. ഓടുവില്‍ പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കി കമ്പനി കേസൊതുക്കി. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടിവരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചു ജില്ലാ ഉപഭോക്തൃകോടതിയില്‍ പരാതിപ്പെട്ട മാനന്തവാടി സ്വദേശി ചാത്തുവിനാണ് കമ്പനി നഷ്ടപരിഹാരം നല്‍കി കേസൊതുക്കിയത്.
താനും കുടുംബവും ഒരുവര്‍ഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും പറഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് 24നു അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണു വയനാട് ജില്ലാ ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കിയത്. രണ്ടുതവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിനു കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ജനവരി ആറിനു കേസ് വിളിച്ചു.
തലേന്നുതന്നെ എതിര്‍കക്ഷികളുടെ വക്കീല്‍ ചാത്തുവിന്റെ വക്കീലായ അബ്ദുള്‍ സലീമിനെ സമീപിച്ച് ഒത്തുതീര്‍പ്പിലേക്ക് എത്തുകയായിരുന്നു. 30,000 രൂപ ചാത്തുവിനു നല്‍കാമെന്ന ഉറപ്പില്‍ കേസ് പിന്‍വലിപ്പിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പണം വാങ്ങി സിനിമാ നടന്‍മാരും നടിമാരും കൂട്ടുനില്‍ക്കുന്നത് തടയാനാണു കേസ് ഫയല്‍ ചെയ്തതെന്നു ചാത്തു പറഞ്ഞു.
Keywords: Wayanad, Mammootty, Kerala, Actor, Advertisement, Entertainment.
താനും കുടുംബവും ഒരുവര്‍ഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും പറഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് 24നു അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണു വയനാട് ജില്ലാ ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കിയത്. രണ്ടുതവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിനു കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ജനവരി ആറിനു കേസ് വിളിച്ചു.
തലേന്നുതന്നെ എതിര്‍കക്ഷികളുടെ വക്കീല്‍ ചാത്തുവിന്റെ വക്കീലായ അബ്ദുള്‍ സലീമിനെ സമീപിച്ച് ഒത്തുതീര്‍പ്പിലേക്ക് എത്തുകയായിരുന്നു. 30,000 രൂപ ചാത്തുവിനു നല്‍കാമെന്ന ഉറപ്പില്‍ കേസ് പിന്‍വലിപ്പിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പണം വാങ്ങി സിനിമാ നടന്‍മാരും നടിമാരും കൂട്ടുനില്‍ക്കുന്നത് തടയാനാണു കേസ് ഫയല്‍ ചെയ്തതെന്നു ചാത്തു പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.