എനര്‍ജി ലെവല്‍സ് കൊണ്ട് ശ്രോതാക്കളെ വരെ ഇളക്കിമറിക്കുന്ന പവര്‍ഫുള്‍ ഗായിക; വേറിട്ട ശബ്ദമാധുര്യവുമായി ഹൃദയം കവര്‍ന്ന മലയാളികളുടെ സ്വന്തം ദീദി ഉഷ ഉതുപ്പിന് 74-ാം ജന്മദിനം; പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയ
Nov 8, 2021, 09:33 IST
കൊച്ചി: (www.kvartha.com 08.11.2021) വേറിട്ട ശബ്ദമാധുര്യവുമായി ഹൃദയം കവര്‍ന്ന മലയാളികളുടെ സ്വന്തം ദീദി ഉഷ ഉതുപ്പിന് 74-ാം ജന്മദിനം. എനര്‍ജി ലെവല്‍സ് കൊണ്ട് ശ്രോതാക്കളെ വരെ ഇളക്കിമറിക്കുന്ന പവര്‍ഫുള്‍ ഗായിക പോപ് റാണിക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയ.

കനത്ത ശബ്ദം കാരണം ഒരു കാലത്ത് സംഗീത ലോകത്തുനിന്നും പുറത്താക്കപ്പെട്ട ഉഷ ഉതുപ്പിന് നിശാക്ലബില്‍ പാടുന്നതിനിടയിലാണ് ആദ്യ ബോളിവുഡ് ഗാന ഓഫെര്‍ ലഭിച്ചത്. അതോടെ ഒരു കാലത്ത് ശ്രുതിമധുരമായ ശബ്ദത്തിന്റെ ട്രെന്‍ഡ് ഉണ്ടായിരുന്നിടത്ത്, ഉഷയുടെ വേറിട്ട ശബ്ദം വ്യവസായത്തില്‍ ഇടം നേടുക മാത്രമല്ല, പലരെയും ആ ശബ്ദത്തിന്റെ ഭ്രാന്തന്മാരാക്കുകയും ചെയ്തു. തുടക്കത്തില്‍ ആളുകള്‍ക്ക് അവരുടെ ശബ്ദം സ്വീകരിക്കാന്‍ വളരെ സമയമെടുത്തെങ്കിലും, മികച്ചതും ശക്തവുമായ ശബ്ദം കൊണ്ട് ഉഷ നിരവധി ഗാനങ്ങള്‍ക്ക് ചാരുത പകരുന്നു.
കുട്ടിക്കാലം മുതല്‍ സംഗീതം പഠിക്കാന്‍ ഇഷ്ടമായിരുന്ന ഉഷ സ്കൂളില്‍ പാട്ട് പഠിച്ചിരുന്നുവെങ്കിലും ശബ്ദം കനത്തതോടെ പാട്ട് ക്ലാസില്‍ നിന്ന് പുറത്താക്കി. ഇതിനുശേഷം ഉഷ വീട്ടില്‍ സംഗീത ക്ലാസെടുത്തു. ഉഷയുടെ വീട്ടുകാര്‍ക്ക് സംഗീതം വളരെ ഇഷ്ടമായിരുന്നു, ആ ഇഷ്ടം സംഗീതം മനസിലാക്കാന്‍ ഉഷയെ സഹായിച്ചു.
ഉഷയുടെ സഹോദരി നേരത്തെ തന്നെ സംഗീത മേഖലയുമായി ബന്ധപ്പെട്ടിരുന്നു. സഹോദരി 9 വയസുള്ള ഉഷയെ പ്രശസ്ത ആര്‍ജെ അമിന്‍ സയാനിക്ക് പരിചയപ്പെടുത്തി, അതിനുശേഷം ഉഷയ്ക്ക് ഒരു റേഡിയോ ഗാനമേളയില്‍ പാടാന്‍ അവസരം ലഭിച്ചു. കരിയറിന്റെ ആദ്യകാലങ്ങളില്‍ ഉഷ നിശാക്ലബ്ബുകളില്‍ പാടുമായിരുന്നു. മുംബൈയിലെ 'ടോക് ഓഫ് ദ ടൗണ്‍', 'കൊല്കത്തയിലെ ട്രിന്കസ്' തുടങ്ങിയ നിശാക്ലബുകളില് ഉഷ നിരവധി ഗാനങ്ങള്‍ പാടി.
അങ്ങനെ, മികച്ച ആലാപന പാടവം കാരണം ഉഷയ്ക്ക് ഡെല്‍ഹിയിലെ ഒബ്റോയ് ഹോടെലില്‍ പാടാന്‍ അവസരം ലഭിച്ചു. ഒരു പാര്‍ടിക്കിടെ പാട്ട് പാടിക്കൊണ്ടിരുന്ന ഉഷയെ അന്നത്തെ പ്രശസ്ത നടന് ദേവ് ആനന്ദ് ശ്രദ്ധിച്ചു. ഉഷയുടെ ശബ്ദത്തില്‍ ആകൃഷ്ടനായ ദേവ്, ബോംബെ ടാകീസില്‍ (1971) പാടാന്‍ അവളെ വാഗ്ദാനം ചെയ്തു. ചിത്രത്തില്‍ ശങ്കര്‍-ജയ്കിഷന് എന്നിവര്‍ക്കൊപ്പമാണ് ഉഷ ഒരു ഇന്ഗ്ലീഷ് ഗാനം ആലപിച്ചത്.
തുടര്‍ന്ന് 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന ചിത്രത്തിലെ 'ദം മാരോ ദം' പാടാന്‍ ഉഷയ്ക്ക് അവസരം ലഭിച്ചു. ആശാ ഭോസ്ലെയ്ക്കൊപ്പം ഉഷ ഈ ഗാനം ആലപിക്കേണ്ടതായിരുന്നു, പക്ഷേ ചില കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നീട് ഉഷ പാട്ടിന്റെ ഇന്ഗ്ലീഷ് വരികള്‍ ആലപിച്ചു. ഈ ഹിറ്റ് ഗാനത്തിന് ശേഷം, ഉഷയ്ക്ക് അവസരങ്ങളുടെ വരവായിരുന്നു.
ഹിന്ദിയും ഇന്ഗ്ലീഷും കൂടാതെ ഗുജറാതി, മറാതി, കൊങ്കണി, ഡോഗ്രി, ഖാസി, സിന്ധി, ഒഡീഷ തുടങ്ങി 16 ഭാഷകളിലും ഉഷ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.