Cinema | ഇന്ത്യൻ സിനിമയിലെ ആദ്യ ചുംബനരംഗവും റെനി സ്മിത്ത് എന്ന താരോദയവും


● ഫോട്ടോഗ്രാഫിയും ക്യാമറാ ആംഗിളുകളും താരങ്ങളുടെ അസാധ്യപ്രകടനവുമായിരുന്നു അന്ന് ഓരോ സിനിമയുടെയും വിജയം.
● അന്ന് വിജയിച്ച കുറേ താരങ്ങളുണ്ട്. അതിലൊരാളാണ് റെനി സ്മിത്ത്.
● ഗോപ എന്ന രാജകുമാരിയുടെ കഥാപാത്രം വലിയ പ്രശസ്തിയാണ് അവര്‍ക്ക് നേടിക്കൊടുത്തത്.
● ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയായിരുന്നു റെനി സ്മിത്ത്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഇന്ന് മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ പല ഭാഷകളിലായി പലതരം സിനിമകൾ ഇറങ്ങുന്നുണ്ട്. പ്രണയത്തിനും ആക്ഷനും വയലൻസിനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിരവധി സിനിമകൾ ഇറങ്ങുന്നു. ഇന്ന് പ്രണയ രംഗങ്ങളിലൊക്കെ ചുംബന രംഗം എന്നത് ഒരു പ്രത്യേക കാര്യമല്ല. എന്നാൽ പഴയകാലത്ത് അങ്ങനെ ആയിരുന്നില്ല.
ആണും പെണ്ണും തമ്മിലുള്ള ഒരു കെട്ടിപ്പിടത്തവും ചുംബനവും എന്തോ വലിയ കാര്യങ്ങൾ പോലെയായിരുന്നു അന്നത്തെ സിനിമാ പ്രേമികൾ കണ്ടിരുന്നത്. ഇന്ന് ഇതൊക്കെ വലിയ കാര്യമല്ലായെങ്കിൽ പഴയകാലത്ത് ഇതൊക്കെ ഒരു വലിയ സംഭവങ്ങൾ പോലെയായിരുന്നു കണ്ടിരുന്നത്. എന്തോ ഒരു മോശം ഉള്ള ഫീലിംഗ്സ്. അതുപോലെയുള്ള ഒരു കാര്യത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ചുംബനരംഗം അതിൻ്റെ വിശേഷങ്ങളും അറിയാം.
ഇന്ത്യന്‍ നിശ്ശബ്ദ സിനിമയുടെ കാലം. ഫോട്ടോഗ്രാഫിയും ക്യാമറാ ആംഗിളുകളും താരങ്ങളുടെ അസാധ്യപ്രകടനവുമായിരുന്നു അന്ന് ഓരോ സിനിമയുടെയും വിജയം. ഡയലോഗുകളില്ലാതെ അഭിനയം കൊണ്ടു മാത്രം ആളുകളുടെ മനസ്സിലേക്ക് കയറണം. വലിയ ചുമതല തന്നെയായിരുന്നുവത്. അന്ന് വിജയിച്ച കുറേ താരങ്ങളുണ്ട്. അതിലൊരാളാണ് റെനി സ്മിത്ത്. ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയായിരുന്നു റെനി സ്മിത്ത്. ഹിമാന്‍ ഷു റായും, ഫ്രാന്‍സ് ഓസ്റ്റണും ഒരുക്കിയ പ്രേം സന്യാസ് (ദ ലൈറ്റ് ഓഫ് ഏഷ്യ) എന്ന സിനിമയിലൂടെയാണ് റെനി അരങ്ങേറ്റം കുറിക്കുന്നത്.
ഗോപ എന്ന രാജകുമാരിയുടെ കഥാപാത്രം വലിയ പ്രശസ്തിയാണ് അവര്‍ക്ക് നേടിക്കൊടുത്തത്. ഒറ്റദിവസം കൊണ്ട് അവര്‍ താരമായി. താരമായപ്പോള്‍ അവര്‍ പേരും മാറ്റി, സീതാ ദേവി. അക്കാലത്തെ ഒട്ടേറെ നല്ല സിനിമകളില്‍ റെനി അഭിനയിച്ചു. അതും ശക്തമായ റോളുകള്‍. ഷിറാസ്, ദുര്‍ഗേഷ് നന്ദിനി, പ്രപഞ്ച പാഷ് (എത്രോ ഓഫ് ഡൈസ്). സിനിമാ കരിയറില്‍ സാമ്പദ്രായികമല്ലാത്ത കുറേ വേഷങ്ങള്‍ അവര്‍ ചെയ്തു. വില്ലത്തിയാവാനും അക്കാലത്തെ ആളുകള്‍ മോശമായി കണ്ടിരുന്ന റോളുകള്‍ ചെയ്യാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അതൊക്കെ തന്റെ കരിയറിനെ എങ്ങനെ ബാധിക്കുമെന്ന് പോലും അവര്‍ ആകുലപ്പെട്ടില്ല.
ഇന്ത്യന്‍ സിനിമയിലെ ആദ്യ ചുംബനരംഗവും റെനിയുടെ പേരിലാണ്. 'എ ത്രോ ഓഫ് ഡൈസി'ല്‍ ചാരു റോയ്‌ക്കൊപ്പമുള്ള ചുംബന രംഗം അന്നേറെ ചര്‍ച്ചകള്‍ ചെയ്യപ്പെട്ടിരുന്നു. പക്ഷേ അതൊന്നും റെനിയെ ബാധിച്ചില്ല. സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍, തന്റെ കഴിവുകളെ പുറത്തെടുക്കാനായിരുന്നു അവരുടെ ശ്രമം. അതില്‍ റെനി വിജയിക്കുകയും ചെയ്തു. എന്നാല്‍, ആദ്യ സിനിമ നേടിയ സാമ്പത്തികവിജയം, മറ്റു സിനിമകള്‍ ആവര്‍ത്തിച്ചില്ല. ഹിമാന്‍ഷു റായും, ഫ്രാന്‍സ് ഓസ്റ്റണും ചേര്‍ന്നൊരുക്കിയ മൂന്ന് സിനിമകളിലും റെനി തന്നെയായിരുന്നു നായിക.
പ്രേംസന്യാസ് കൂടാതെ ഷിറാസ്, പ്രപഞ്ച പാഷ് (എ ത്രോ ഓഫ് ഡൈസ്) എന്നിവയാണ് മറ്റുസിനിമകള്‍. ദ ലൈറ്റ് ഓഫ് ഏഷ്യ, ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ്. താജ് മഹലിന്റെ നിര്‍മാണവുമായി അനുബന്ധിച്ചുള്ളതാണ് ഷിറാസ്. മഹാഭാരതത്തില്‍നിന്നുള്ള ഒരേടാണ്, പ്രപഞ്ച് പാഷ്. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അറിയാതെയാണ് റെനി ഇതെല്ലാം അഭിനയിച്ചു ഫലിപ്പിച്ചത്. റെനി അഭിനയിച്ച സിനിമകളിലെ ചില സീനുകളില്‍ ബോഡിഡബിളായി, സഹോദരി പാറ്റിയും അഭിനയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. പെട്ടെന്നൊരു നാള്‍ ഉയര്‍ന്നുവന്ന്, അതുപോലെ തന്നെ അസ്തമിച്ച താരകമായി റെനി. അഞ്ചു വര്‍ഷം മാത്രമേ അവരുടെ കരിയര്‍ നീണ്ടു നിന്നുള്ളൂ.
പുതിയ തലമുറയിലെ സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും ഒക്കെ ഇതൊരു പുതിയ അറിവാകും എന്ന് കരുതുന്നു. ഇതുപോലെ നിരവധി പരിവർത്തനത്തിലൂടെ കടന്നുപോയതാണ് ഇന്ന് കാണുന്ന ഒരോ സിനിമകളും. ടെക്നോളജി പോലും പഴയകാലത്തെ അപേക്ഷിച്ച് ഒരുപാട് വികസിച്ചിരിക്കുന്നു. പുതിയ ടെക് നോളജിയിൽ പുറത്തിറങ്ങുന്ന ഇന്നത്തെ സിനിമകൾക്ക് പഴയതിനെ അപേക്ഷിച്ച് ഒത്തിരി മാറ്റമുണ്ടാകും. പ്രത്യേകിച്ച് ക്ലാരിറ്റിയിലും മറ്റും. എന്നാൽ നല്ല കഥകൾ പഴയതിനെ അപേക്ഷിച്ച് എത്രമാത്രം ഉണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ടെക്നോളജി വികസിക്കുന്നതിന് അനുസരിച്ച് നല്ല കഥകളും തിരക്കഥകളും ഒക്കെ കൂടുതലായി ഉണ്ടാവണം. അവിടെയാണ് ഏതൊരു നല്ല സിനിമയുടെയും വളർച്ച പൂർണമാകുന്നത്.
#IndianCinema #RenieSmith #FirstKiss #ClassicFilms #FilmHistory #MovieLegends