2015 മുതല്‍ കൊറോണയും കൊണ്ട് നടക്കുന്ന ഗുജറാത്ത്! കൊറോണ ഇത്രയും ഭയങ്കരമാണെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com 09.05.2020) 2015 മുതല്‍ ഗുജറാത്തില്‍ കൊറോണയുണ്ട്. എന്നാല്‍ അസുഖമല്ലെന്ന് മാത്രം. ബനസ്‌കന്ദയിലെ ഏറ്റവും മികച്ച പ്രമുഖ ഹോട്ടലിന്റെ പേരാണ് കൊറോണ. നേരത്തെ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമാണ് ഇവിടെ ആളുകള്‍ എത്തിയിരുന്ന് എന്നാലിപ്പോള്‍ കൊറോണ ഹോട്ടല്‍ തപ്പിപ്പിടിച്ച് ആരെങ്കിലുമൊക്കെ എത്തുന്നത് ഹോട്ടലിന്റെ ഫോട്ടോയെടുക്കാനാണ്.

സിദ്ദ്പുര്‍ സ്വദേശിയായ ബര്‍കത് ഭായിയാണ് കൊറോണ ഹോട്ടലിന്റെ ഉടമ. ഹോട്ടല്‍ ആരംഭിക്കുമ്പോള്‍ ഏതെങ്കിലും നല്ലൊരു പേര് എന്ന് മാത്രമേ കരുതിയിരുന്നുള്ളൂവെന്ന് ബര്‍കത് ഭായി പറയുന്നു. കൊറോണയെന്ന വാക്കിന് ഉര്‍ദുഭാഷയിലെ അര്‍ഥം ആകാശഗംഗ എന്നാണ്. അത് നല്ലതെന്ന് തോന്നിയതു കൊണ്ട് കൊറോണ എന്ന് പേര് തന്നെ ഹോട്ടലിന് നല്‍കിയെന്ന് ബര്‍കത് പറഞ്ഞു.

2015 മുതല്‍ കൊറോണയും കൊണ്ട് നടക്കുന്ന ഗുജറാത്ത്! കൊറോണ ഇത്രയും ഭയങ്കരമാണെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍

കൊറോണവൈറസ് വ്യാപനത്തിന് മുമ്പ് ജോധ്പുര്‍-പാലി ഹൈവേയിലൂടെയുള്ള സഞ്ചാരികള്‍ക്ക് കൊറോണ മറ്റ് ഹോട്ടലുകളെപ്പോലെ ഒരു സാധാരണ ഹോട്ടലായിരുന്നു. എന്നാലിപ്പോള്‍ അതു വഴി കടന്നു പോകുന്നവര്‍ ഹോട്ടലിന്റെ പേര് കണ്ടമ്പരന്ന് നിര്‍ത്തി ഫോട്ടോയെടുത്ത് പോകുന്നത് പതിവായിട്ടുണ്ടെന്ന് ചിരിയോടെ ബര്‍കത് ഭായി പറഞ്ഞു.

കൊറോണ ഹോട്ടലിന് ഗുജറാത്തിലെ കൊറോണ വൈറസുമായി ഒരു ബന്ധവുമില്ലെങ്കിലും സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഗുജറാത്തിലാണ്. 7,402 പേര്‍ രോഗബാധിതരാണ്. 449 പേര്‍ ഇതുവരെ രോഗബാധ മൂലം മരിക്കുകയും ചെയ്തു.

Keywords:  News, National, India, Gujarath, corona, Hotel, Food, Photo, COVID19, Entertainment, In Gujarat, there is a hotel named Corona
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia