SWISS-TOWER 24/07/2023

റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ പരിശോധന തുടരുന്നു; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.05.2016) ചലച്ചിത്ര പിന്നണി ഗായിക റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിവരുന്ന പരിശോധന തുടരുന്നു. റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.

 റിമിയുടെ വിദേശ സ്‌റ്റേജ് ഷോകള്‍ക്ക് ലഭിച്ച പണം കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരത്തില്‍ കൊണ്ടുവന്ന പണം ചില സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറിയെന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

റിമി ടോമിക്ക് പുറമെ വ്യവസായി മഠത്തില്‍ രഘു, പ്രവാസി വ്യവസായി ജോണ്‍ കുരുവിള, അഡ്വ. വിനോദ് കുട്ടപ്പന്‍ തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. റിമി ടോമിയുടെ പണമിടപാട് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന മുറി അധികൃതര്‍ സീല്‍ ചെയ്തു. റിമിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ പരിശോധന തുടരുന്നു; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട് അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടില്‍ നിന്ന് 50 കോടിയോളം രൂപ കണ്ടെത്തിയതായാണ് വിവരം. മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നിന്ന് 11 കിലോ അനധികൃത സ്വര്‍ണം പിടികൂടിയതായി സൂചനയുണ്ട്. വിദേശത്ത് നിന്നും അനധികൃതമായി വന്‍തുക എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പ്രവാസി വ്യവസായി ജോണ്‍ കുരുവിളയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രണ്ടുതവണ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുവെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

Keywords: Kochi, Kerala, Ernakulam, Rimi Tomy, Raid, Actress, Income tax,  Entertainment, Teacher, Black Money.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia