പകര്‍പ്പവകാശം ലംഘിച്ചു; ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
Mar 19, 2017, 15:00 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 19.03.2017) പകര്‍പ്പവകാശം ലംഘിച്ചെന്ന കാരണത്താല്‍ ഗായകരായ ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസയച്ചു. താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുമതിയില്ലാതെ വിവിധ വേദികളില്‍ ആലപിച്ചെന്നാരോപിച്ചാണ് ഇങ്ങനെയൊരു നിയമ നടപടി.
സംഭവം എസ് പി ബാലസുബ്രഹ്മണ്യം ഫേസ്ബുക്കിലൂടെ തുറന്ന് പറയുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിച്ചതെന്നും എനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകര്‍ക്കുമെതിരെയാണ് നോട്ടീസെന്നും ബാലസുബ്രഹ്മണ്യം പറയുന്നു.
പകര്‍പ്പവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Chennai, Notice, Law, Ilaya Raja, Chithra, S P Balasubrahmanyam, Songs, Music Direction, Copy Right, Lawyer, Face book.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.