ലോകത്തെവിടെ ആയിരുന്നാലും ഞാന്‍ തമിഴനായിരിക്കും: രജനീകാന്ത്

 


ചെന്നൈ: (www.kvartha.com 19.05.2017) രാഷ്ട്രീയ പ്രവേശന സാധ്യത തള്ളിക്കളയാതെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ആരാധകരെ അഭിസംബോധന ചെയ്തു. ലോകത്ത് എവിടെ ആയിരുന്നാലും താന്‍ യഥാര്‍ഥ തമിഴന്‍ ആയിരിക്കുമെന്ന് രജനി ആരാധകര്‍ക്ക് ഉറപ്പുനല്‍കി. 43 വര്‍ഷമായി തമിഴ് നാട്ടില്‍ ജീവിക്കുന്നു. ആരാധകരുടെ സ്‌നേഹവും അംഗീകാരവുമാണ് എന്നെ ഞാനാക്കിയത്. ഇതൊരിക്കലും എനിക്ക് മറക്കാനാവില്ല രജനീകാന്ത് പറഞ്ഞു.

ലോകത്തെവിടെ ആയിരുന്നാലും ഞാന്‍ തമിഴനായിരിക്കും: രജനീകാന്ത്
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന സൂചന വന്നതോടെ ശരത്കുമാര്‍ ഉള്‍പെടെയുള്ളവര്‍ രജനി വരുത്തനാണെന്നും തമിഴരെ സ്വന്തം നാട്ടിലുള്ളവര്‍ തന്നെ നയിക്കണമെന്നുമൊക്കെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് രജനികാന്ത് നല്‍കിയത്. എനിക്ക് 67 വയസായി. 23 വര്‍ഷമാണ് കര്‍ണാടകയില്‍ ജീവിച്ചത്. ശേഷിച്ച 43 വര്‍ഷവും തമിഴ് മണ്ണിലാണ് ജീവിച്ചത്. നിങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. നിങ്ങളാണെന്റെ കരുത്ത്. യഥാര്‍ത്ഥ തമിഴനാണ് ഞാന്‍. ലോകത്ത് എവിടെ ആയിരുന്നാലും അങ്ങനെ തന്നെയായിരിക്കും.

എം ജി ആറിന്റെയും കരുണാനിധിയുടെയും ജയലളിതയുടെയും പിന്‍മാറ്റത്തോടെ തമിഴ്‌നാട്ടില്‍ കരുത്തനായ നേതാവില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. വ്യക്തിപ്രഭാവം ഗതിനിര്‍ണയിക്കുന്ന തമിഴ്‌നാട്ടില്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ വലിയ മാറ്റമാണ് ഉണ്ടാവുക. ഇതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കില്‍ രജനിയെ സ്വീകരിക്കാമെന്ന് എല്ലാ പാര്‍ട്ടികളും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Finally the Rajini-darbar comes to an end, with the Thalaiva addressing the fans on the fourth day.During the addressal, the Tamil superstar said, after living in Tamil Nadu for 43 years and receiving the fans' appreciation, he has now turned into a ' true-Tamilian.'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia