(www.kvartha.com 09.02.2016) ഒരിക്കലും നടക്കാത്ത ഒരു മോഹത്തെക്കുറിച്ചാണ് കിങ് ഖാന്‍ ഷാരൂഖ് പറയുന്നത്. മറ്റൊന്നുമല്ല. ഒരിക്കല്‍ സ്ത്രീയായി ജനിച്ചാല്‍ മതിയായിരുന്നു എന്നു കരുതിയിരുന്ന കാലമുണ്ടായിരുന്നു, പക്ഷേ ഒരു സ്ത്രീക്കുള്ള ധൈര്യമോ, ഉപാധികളില്ലാതെ സ്‌നേഹിക്കാനുള്ള കഴിവോ, ത്യാഗമനോഭാവമോ, സൗന്ദര്യമോ മറ്റ് കഴിവുകളോ ഒന്നും തനിക്കില്ലെന്ന് മനസിലായതോടെ ആ മോഹം തന്നെ വേണ്ടെന്നു വച്ചെന്നാണ് ഷാരൂഖ് പറയുന്നത്. വനിതാ ദിനത്തില്‍ വനിതകളോട് മുഴുവന്‍ നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റിലാണ് താരം സ്ത്രീകളോടുള്ള ആരാധന പങ്കു വച്ചത്.
ലോകത്തുള്ള മുഴുവന്‍ സ്ത്രീകളോടും തനിക്കാരാധനയാണെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. കിങ് ഖാന്‍ മാത്രമല്ല നിരവധി ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ വനിതാദിനം ആഘോഷമാക്കി മാറ്റിയിരുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാത്ത ഒരു ലോകമെന്ന ആശയവുമായി ചിത്രീകരിച്ച ഒരു പാട്ട് ഗാനം പങ്കു വച്ചു കൊണ്ടാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ വനിതാദിനാശംസകള്‍ നേര്‍ന്നത്. ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രീ. ആ ഒരൊറ്റക്കാരണം കൊണ്ടു മാത്രം ഭീകരവാദികളെയും പാറ്റകളെയും സൃഷ്ടിച്ച കുറ്റത്തിന് ദൈവത്തോട് താന്‍ പൊറുക്കുന്നുവെന്നാണ് സംവിധായകന്‍ രാംഗോപാല്‍വര്‍മയുടെ ട്വീറ്റ്.
ജീവിതം ഇത്ര മനോഹരമാക്കി മാറ്റിയ എല്ലാ വനിതകളോട് സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ടാണ് എ.ആര്‍ റഹ്മാന്‍ വനിതാദിനം ആശംസിച്ചത്. ജൂഹി ചൗള, അര്‍ജുന്‍ കപൂര്‍, ദിയാ മിര്‍സ അങ്ങനെ ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം വനിതാ ദിനാശംസകളുമായി സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ സജീവമായിരുന്നു.
SUMMARY: As everyone round the world is celebrating this day, Bollywood celebrities like Shah Rukh Khan, Kriti Sanon and Aditi Rao Hydari also took to Twitter to pay tribute to the courage and strength of being a female on the occasion of International Women's Day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.