(www.kvartha.com 09.03.2016) ആരാധകരുടെ എണ്ണത്തിലായാലും ചെയ്ത കഥാപാത്രങ്ങളിലായാലും കങ്കണ റണാവത്തിന് പരാതിപ്പെടേണ്ടി വന്നിട്ടില്ല. എന്നാല്‍ കങ്കണയുടെ മാതാപിതാക്കള്‍ക്ക് ഓരോ ദിവസവും പരാതിപ്പെടേണ്ടി വന്ന ഒരു സംഭവത്തെക്കുറിച്ചാണ് കങ്കണയിപ്പോള്‍ പറയുന്നത്. കങ്കണയുടെ ജനനമായിരുന്നു ഇത്. മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ച പെണ്‍കുട്ടിയായിരുന്നു താന്‍. വളര്‍ച്ചയുടെ പലഘട്ടങ്ങളിലും പ്രത്യേകിച്ചൊരു ആവശ്യവുമില്ലാത്ത തന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. രംഗോലി എന്ന മൂത്ത സഹോദരിയും ഇളയ സഹോദരനുമാണ് കങ്കണയ്ക്കുള്ളത്.
രംഗോലി എന്ന സഹോദരിക്ക് മുന്‍പ് മാതാപിതാക്കള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെങ്കിലും 10 ദിവസം മാത്രമായിരുന്നു കുഞ്ഞ് ജീവിച്ചത്. ആ ആഘാതത്തില്‍ നിന്നു മാതാപിതാക്കള്‍ മോചിതരായി വന്നപ്പോഴേക്കും രംഗോലി ജനിച്ചു. അവളുടെ ജനനം വലിയ ആഘോഷം തന്നെയായിരുന്നു വീട്ടില്‍.
എന്നാല്‍ പിന്നാലെയുണ്ടായ തന്റെ ജനനം അവരെ സന്തോഷിപ്പിച്ചില്ല. രംഗോലിക്ക് ശേഷം ഒരു മകളെക്കൂടി ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവരെന്നും പറയുന്നു കങ്കണ. പ്രത്യേകിച്ച് അമ്മ... ഓരോ അതിഥികള്‍ വീട്ടില്‍ വരുമ്പോഴും ആഗ്രഹിക്കാതെ ജനിച്ചുപോയെ രണ്ടാമത്തെ മകളെക്കുറിച്ച് അമ്മ അവരെ പറഞ്ഞു കേള്‍പ്പിച്ചിരുന്നു. ഇതിനു ശേഷമാണ് അക്ഷാത് എന്ന സഹോദരന്റെ ജനനം.
പുരുഷ കേന്ദ്രീകൃതമായ തൊഴില്‍ മേഖലകള്‍ക്കെതിരായ ശക്തമായ നിലപാടുകള്‍ കൊണ്ടും ബോളിവുഡിലെ വ്യത്യസ്തയായ നായിക എന്ന പേരു സമ്പാദിച്ചിരുന്നു കങ്കണ.
SUMMARY: Kangana Ranaut has come up the long way in life surmounting multiple impediments both in Bollywood and back at home as well where her parents initially hated her for the very fact of she being a girl. Kangana’s parents wanted a boy after Rangoli and were dismayed when a girl in the form of Kangana was born.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.