ഐ ബിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ തനിക്ക്‌ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതെന്ന്‌ കങ്കണ

 


മുംബൈ: (www.kvartha.com 14.09.2020)  രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഐ.ബി) റിപ്പോര്‍ട്ട്‌ അനുസരിച്ചാകാം തനിക്ക്‌ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതെന്ന്‌ നടി കങ്കണ റണാവത്ത്‌. തിങ്കളാഴ്‌ച മുംബൈയില്‍ നിന്ന്‌ മടങ്ങിയ താരത്തിന്റെ സുരക്ഷയെ ചൊല്ലി വിവാദം കനക്കുമ്പോഴാണ്‌ പ്രതികരണവുമായി എത്തിയത്‌. ഹിമാചലിലേക്ക്‌ മടങ്ങുന്നതിനാല്‍ സുരക്ഷ എടുത്ത്‌ കളയണമെന്നാണ്‌ പലരും ആവശ്യപ്പെടുന്നത്‌. ബ്രിജേഷ്‌ എന്ന സുപ്രീംകോടതി അഭിഭാഷകന്‍ സമൂഹമാധ്യമത്തിലൂടെയാണ്‌ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ്‌ സുരക്ഷ നിശ്ചയിക്കുന്നത്‌ താങ്കളോ ഞാനോ അല്ലെന്ന്‌ കങ്കണ മറുപടി നല്‍കിയത്‌. ഭീഷണിയില്ലെന്ന്‌ ഐ.ബി റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ സെക്യൂരിറ്റി എടുത്ത്‌ കളയുമെന്നും മറിച്ചാണെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും താരം ട്വീറ്റ്‌ ചെയ്‌തു.

ഐ ബിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ തനിക്ക്‌ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതെന്ന്‌ കങ്കണ


വൈ കാറ്റഗറി സുരക്ഷ ഒരാള്‍ക്ക്‌ നല്‍കുന്നതിന്‌ കേന്ദ്രസര്‍ക്കാരിന്‌ ഒരു മാസം 10,00,000 രൂപ ചെലവുണ്ടെന്നും ജനങ്ങള്‍ അടയ്‌ക്കുന്ന നികുതി പണത്തില്‍ നിന്നാണ്‌ ഈ തുക ചെലവഴിക്കുന്നതെന്നും ബ്രിജേഷ്‌ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം നാട്ടില്‍ കങ്കണ സുരക്ഷിതയാണ്‌. അതിനാല്‍ മോദി സര്‍ക്കാര്‍ ദയവ്‌ ചെയ്‌ത്‌ സുരക്ഷ പിന്‍വലിക്കണമെന്നാണ്‌ ഇദ്ദേഹം ആവശ്യപ്പെടുന്നത്‌. സെപ്‌തംബര്‍ ഒന്‍പതിന്‌ മുംബൈയിലേക്ക്‌ വരുന്നതിന്‌ രണ്ട്‌ ദിവസം മുമ്പാണ്‌ കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്‌. മുംബൈയെ പാക്ക്‌ അധിനിവേശ കാശ്‌മീരിനോട്‌ ഉപമിക്കുകയും മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്ന്‌ പറയുകയും ചെയ്‌തതോടെ താരത്തിനെതിരെ ശിവസേന വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്‌, എം.പി സഞ്‌ജയ്‌ റാവത്ത്‌ എന്നിവരോട്‌ വാക്‌പോര്‌ നടത്തുകയും ചെയ്‌തു.

24 മണിക്കൂറം പത്ത്‌ കമാന്‍ഡോകളുടെ സുരക്ഷാ വലയത്തിലാണ്‌ നടി. മുംബയില്‍ നിന്ന്‌ ചണ്ഡിഗഡ്‌ വിമാനത്താവളത്തില്‍ ഇറങ്ങുന്നതോടെ താന്‍ കൂടുതല്‍ സുരക്ഷിതയാകും. ആളുകളുടെ അഭിനന്ദനം കൂടുന്നു. ഇത്‌ അതിജീവന കാലമാണ്‌. മുമ്പ്‌ മുംബയില്‍ ചെല്ലുമ്പോള്‍ അമ്മയുടെ അടുത്തെത്തുന്ന ആശ്വാസമായിരുന്നു. ഇന്ന്‌ അവിടെ ഞാന്‍ ജീവിച്ചിരിക്കുന്നു എന്നത്‌ വലിയ ഭാഗ്യമാണ്‌. ഭരണകൂട ഭീരതയാണ്‌ മുംബയില്‍ നടക്കുന്നത്‌- താരം ട്വീറ്റ്‌ ചെയ്‌തു. ഞായറാഴ്‌ച മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറയ്‌ക്കെതിരെ അതിരൂക്ഷവിമര്‍ശം കങ്കണ അഴിച്ചുവിട്ടിരുന്നു. ബോളിവുഡിലെ മാഫിയയ്‌ക്കൊപ്പം ചേര്‍ന്ന്‌ മുഖ്യമന്ത്രി തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ആരോപിച്ചിരുന്നു.



Keywords: I think my security grade is decided on the base of IB information: Kangana , Bollywood, Mumbai, Uddhav Thackeray. Kangana Ranaut, Pakistan-occupied Kashmir , Security, Commando, Himachal Pradesh. Maharashtra, Anil Deshmukh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia